സ്‌ക്രീനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വിനായകന്‍; ‘പ്രണയ മീനുകളുടെ കടല്‍’ ടീസര്‍ കാണാം

കൊച്ചി: വിനായകന് കേന്ദ്ര കഥാപാത്രമായി എത്തുന്ന കമലിന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര് പുറത്തിറങ്ങി. സാഹിത്യകാരി കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി നിര്മ്മിച്ച ‘ആമി’ക്ക് ശേഷം കമല് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രണയ മീനുകളുടെ കടല്’. ലക്ഷദ്വീപ് പശ്ചാത്തലമായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 36 സെക്കന്റ് മാത്രം ദൈര്ഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്. കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങളുടെ കഥയാണ് ‘പ്രണയ മീനുകളുടെ കടല്’ എന്നാണ് അഭ്യൂഹങ്ങള്. കമലും
 | 
സ്‌ക്രീനില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ വിനായകന്‍; ‘പ്രണയ മീനുകളുടെ കടല്‍’ ടീസര്‍ കാണാം

കൊച്ചി: വിനായകന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന കമലിന്റെ ഏറ്റവും പുതിയ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. സാഹിത്യകാരി കമല സുരയ്യയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിച്ച ‘ആമി’ക്ക് ശേഷം കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രണയ മീനുകളുടെ കടല്‍’. ലക്ഷദ്വീപ് പശ്ചാത്തലമായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. ചിത്രത്തിന്റെ മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 36 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തുവന്നിരിക്കുന്നത്.

കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ജീവിതങ്ങളുടെ കഥയാണ് ‘പ്രണയ മീനുകളുടെ കടല്‍’ എന്നാണ് അഭ്യൂഹങ്ങള്‍. കമലും ജോണ്‍ പോളും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനായകനെ കൂടാതെ ദിലീപ് പോത്തന്‍, ഗബ്രി ജോസ്, റിധി കുമാര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ടീസര്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.