രണ്‍വീര്‍ സിംഗിന്റെ നായികയായി പ്രിയവാര്യരെത്തും? വൈറലായി ബോളിവുഡ് സെല്‍ഫി

സിനിമ ഇറങ്ങുന്നതിന് മുന്പ് തന്നെ താരമായി മാറിയ അഭിനേത്രിയാണ് പ്രിയ വാര്യര്. സോഷ്യല് മീഡിയാ സെലിബ്രറ്റികളുടെ ലിസ്റ്റിലും പ്രിയ ഇപ്പോള് ഏറെ മുന്നിലാണ്. മലയാളത്തില് ആദ്യം അഭിനയിച്ച ചിത്രം റിലീസ് ചെയ്യുന്നതിന് മുന്പ് തന്നെ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് പ്രിയ. സൂപ്പര് താരം രണ്വീറുമായി അടുത്തിടെ പ്രിയ ഇന്സ്റ്റാഗ്രാമില് പോസ്റ്റ് ചെയ്ത സെല്ഫി വൈറലായിരുന്നു. ഇതോടെ രണ്വീര് സിംഗിന്റെ നായികയായി പ്രിയ എത്തുമെന്നും വാര്ത്തകള് പ്രചരിക്കുന്നുണ്ട്.
 | 
രണ്‍വീര്‍ സിംഗിന്റെ നായികയായി പ്രിയവാര്യരെത്തും? വൈറലായി ബോളിവുഡ് സെല്‍ഫി

മുംബൈ: സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ താരമായി മാറിയ അഭിനേത്രിയാണ് പ്രിയ വാര്യര്‍. സോഷ്യല്‍ മീഡിയാ സെലിബ്രറ്റികളുടെ ലിസ്റ്റിലും പ്രിയ ഇപ്പോള്‍ ഏറെ മുന്നിലാണ്. മലയാളത്തില്‍ ആദ്യം അഭിനയിച്ച ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ ബോളിവുഡിലേക്ക് ചേക്കേറിയിരിക്കുകയാണ് പ്രിയ. സൂപ്പര്‍ താരം രണ്‍വീറുമായി അടുത്തിടെ പ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വൈറലായിരുന്നു. ഇതോടെ രണ്‍വീര്‍ സിംഗിന്റെ നായികയായി പ്രിയ എത്തുമെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

 

View this post on Instagram

 

Selfie Time For #priyavarrier and #ranveersingh #selfie #saturday #instalove #instadaily #manavmanglani

A post shared by Manav Manglani (@manav.manglani) on

‘ശ്രീദേവി ബംഗ്ലാവ്’ എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് പ്രിയ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നത്. 70 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രം മലയാളിയായ പ്രശാന്ത് മാമ്പുള്ളി ആണ് സംവിധാനം ചെയ്യുന്നത്. അതേസമയം രണ്‍വീറുമായി ഒന്നിച്ച് അഭിനയിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ‘ശ്രീദേവി ബംഗ്ലാവ്’ റിലീസ് ചെയ്യുന്നതിന് മുന്‍പ് തന്നെ രണ്‍വീറുമായുള്ള ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.