‘രാച്ചിയമ്മ’ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്

വിഷയത്തില് സംവിധായകന് ഡോ. ബിജു ഉള്പ്പെടെയുള്ളവര് രാച്ചിയമ്മയുടെ അണിയറ പ്രവര്ത്തകര്ക്കെതിരെ വിമര്ശനം ഉന്നയിച്ചിരുന്നു.
 | 
‘രാച്ചിയമ്മ’ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്

കൊച്ചി: ഛായാഗ്രാഹകന്‍ വേണുവിന്റെ പുതിയ ചിത്രം രാച്ചിയമ്മയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നടി പാര്‍വതി തിരുവോത്ത്. ഉറൂബിന്റെ പ്രശസ്ത നോവല്‍ രാച്ചിയമ്മയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത് പാര്‍വതിയാണ്. പിന്നാലെ ഉറൂബിന്റെ രാച്ചിയമ്മ കറുത്ത നിറമുള്ള ദളിത് സ്ത്രീയാണെന്നും പാര്‍വതിയെപ്പോലുള്ള വെളുത്ത നിറമുള്ള നടിയെ അത്തരമൊരു കഥാപാത്രമാക്കി മാറ്റുന്നത് ഉചിതമല്ലെന്നും വിമര്‍ശനമുയര്‍ന്നു.

‘രാച്ചിയമ്മ യഥാര്‍ത്ഥത്തിലുള്ള ഒരു സ്ത്രീ ആയിരുന്നെങ്കില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു. എന്നാല്‍ അതൊരു ഫിക്ഷനാണ്. അതുകൊണ്ടാണ് ഞാന്‍ ഈ കഥാപാത്രം ചെയ്യുന്നത്.’ എന്നായിരുന്നു പാര്‍വതിയുടെ മറുപടി. കോഴിക്കോട് നടന്ന ‘വാച്ച് ഔട്ട്’ ചലച്ചിത്രമേളയിലെ ചര്‍ച്ചയ്ക്കിടെ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കവെയാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയത്തില്‍ സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പെടെയുള്ളവര്‍ രാച്ചിയമ്മയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജുവിന്റെ അഭിപ്രായത്തോട് വിയോജിപ്പ് രേഖപ്പെടുത്തി ചില പ്രേക്ഷകരും രംഗത്ത് വന്നിട്ടുണ്ട്.