രജനികാന്തിന്റെ ‘പേട്ട’ റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍

തമിഴ് സൂപ്പര് സ്റ്റാര് രജനികാന്തിന്റെ പേട്ട റിലീസ് ദിനം തന്നെ ഇന്റര്നെറ്റില് പ്രചരിക്കുന്നു. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് ചിത്രങ്ങള് മിക്കതും തമിഴ് റോക്കേഴ്സ് റിലീസ് ദിനം തന്നെ പുറത്തുവിടാറുണ്ട്. ഇന്റര്നെറ്റില് പ്രചരിക്കുന്നത് തടയാനാവശ്യമായ നടപടികള് സ്വീകരിച്ചതായി അണിയറ പ്രവര്ത്തകര് അറിയിച്ചിട്ടുണ്ട്. . ഉച്ചയ്ക്കു രണ്ടു മണിയോടെയാണു ചിതം വെബ് സൈറ്റില് പ്രത്യക്ഷപ്പെട്ടത്.
 | 
രജനികാന്തിന്റെ ‘പേട്ട’ റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍

ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പേട്ട റിലീസ് ദിനം തന്നെ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിഴ് റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ മിക്കതും തമിഴ് റോക്കേഴ്‌സ് റിലീസ് ദിനം തന്നെ പുറത്തുവിടാറുണ്ട്. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. . ഉച്ചയ്ക്കു രണ്ടു മണിയോടെയാണു ചിതം വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ടത്.

രജനികാന്ത്, കാര്‍ത്തിക് സുബ്ബരാജ് ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് പേട്ട. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ്. നവാസുദ്ദീന്‍ സിദ്ദിഖി, തൃഷ, ബോബി സിന്‍ഹ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്. കൂടാതെ മലയാളത്തില്‍ നിന്നും മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത് നടന്‍ പൃഥ്വിരാജിന്റെ പ്രൊഡക്ഷന്‍ കമ്പനിയാണ്.