ഷൂട്ടിംഗിനിടെ വീണ് നടി രജിഷ വിജയന് പരിക്ക്

പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോര്ട്ട്. എന്നാല് ഒരാഴ്ച്ച വിശ്രമിക്കാന് ഡോക്ടര്മാര് നിര്ദേശം നല്കിയിട്ടുണ്ട്.
 | 
ഷൂട്ടിംഗിനിടെ വീണ് നടി രജിഷ വിജയന് പരിക്ക്

കട്ടപ്പന: ഷൂട്ടിംഗിനിടെ വീണ് നടി രജിഷ വിജയന് പരിക്കേറ്റു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഫൈനല്‍സിന്റെ ചിത്രീകരണ വേളയിലാണ് സംഭവം. പരിക്കേറ്റയുടന്‍ താരത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ ഒരാഴ്ച്ച വിശ്രമിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൈക്കിള്‍ സ്റ്റണ്ട് നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്നാണ് ‘ഫൈനല്‍സിന്റെ’ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.

താരത്തിന് പരിക്കേറ്റതോടെ സിനിമയുടെ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. രജിഷ സെറ്റില്‍ തിരിച്ചെത്തുന്നത് വരെ ഷൂട്ടിംഗ് നിര്‍ത്തിവെക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ചിത്ത്രില്‍ ആലീസ് എന്ന പേരുള്ള സൈക്കിളിസ്റ്റിന്റെ വേഷമാണ് രജിഷ കൈകാര്യം ചെയ്യുന്നത്.

പി.ആര്‍ അരുണാണ് ‘ഫൈനല്‍സിന്റെ’ കഥയും സംവിധാനം നിര്‍വ്വഹിക്കുന്നത്. മണിയന്‍പിള്ള പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.