റാണ ദഗുപതിക്ക് എന്തുപറ്റി? ആശങ്ക പങ്കുവെച്ച് ആരാധകര്‍; വൈറല്‍ ചിത്രം കാണാം

താരത്തിന് കിഡ്നി മാറ്റിവെക്കല് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതായി റിപ്പോര്ട്ടുകളുണ്ടായിരുന്നു.
 | 
റാണ ദഗുപതിക്ക് എന്തുപറ്റി? ആശങ്ക പങ്കുവെച്ച് ആരാധകര്‍; വൈറല്‍ ചിത്രം കാണാം

കൊച്ചി: തെലുങ്കു സിനിമാ രംഗത്ത് സൂപ്പര്‍ സ്റ്റാറുകളുടെ നിരയിലേക്ക് ഉയര്‍ന്നു കഴിഞ്ഞ താരമാണ് റാണാ ദഗുപതി. ബാഹുബലയിലെ വില്ലന്‍ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയതോടെ റാണ ആരാധകരുടെ പ്രിയതാരവുമായി മാറായിരുന്നു. എന്നാല്‍ സമീപകാലത്ത് റാണയുടെ ആരോഗ്യം സംബന്ധിച്ച ആശങ്കകളാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ പങ്കുവെക്കുന്നത്.  കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ താരം വളരെയധികം മെലിഞ്ഞതായി വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍‌ ആരാധകര്‍.

നേരത്തെ താരത്തിന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തനിക്ക് അസുഖമാണെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ തള്ളി അദ്ദേഹം തന്നെ രംഗത്ത് വന്നു. അത്തരം വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് റാണ തന്നെ നേരിട്ട് വ്യക്തമാക്കി. എങ്കിലും ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങളോട് അദ്ദേഹം വ്യക്തമായി പ്രതികരിച്ചിട്ടല്ല. നിങ്ങള്‍ കരുതുന്ന പോലെ എനിക്കൊന്നുമില്ല. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് മാത്രമാണ് റാണയുടെ പ്രതികരിച്ചത്.