‘ഏഴ് വര്‍ഷമായി ഇപ്പോഴും യാതൊരു മാറ്റവുമില്ല’; റണ്‍വീര്‍ സിംഗിന് ദീപികയുടെ മറുപടി

ഏഴ് വര്ഷം മുമ്പ് 2013ല് രാം ലീല എന്ന സഞ്ജയ് ലീല ബന്സാലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രം പകര്ത്തിയിരിക്കുന്നത്.
 | 
‘ഏഴ് വര്‍ഷമായി ഇപ്പോഴും യാതൊരു മാറ്റവുമില്ല’; റണ്‍വീര്‍ സിംഗിന് ദീപികയുടെ മറുപടി

മുംബൈ: ബോളിവുഡ് സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവരാണ് ദീപിക പദുകോണ്‍ റണ്‍വീര്‍ സിംഗ് താരജോടി. ഒന്നാം വിവാഹ വാര്‍ഷികത്തോട് അടുക്കുന്ന താരജോടിക്ക് സോഷ്യല്‍ മീഡിയയിലെ ലക്ഷകണക്കിന് ഫോളേവേഴ്‌സാണുള്ളത്. കഴിഞ്ഞ ദിവസം റണ്‍വീര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന സംസാരം. ചിത്രത്തില്‍ റണ്‍വീര്‍ ദീപികയുടെ വയറിലേക്ക് നോക്കുന്നതായി കാണാം. ഏഴ് വര്‍ഷം മുമ്പ് 2013ല്‍ രാം ലീല എന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്.

അടികുറിപ്പിന്റെ ആവശ്യമില്ല എന്ന് ചിത്രത്തിനൊപ്പം റണ്‍വീര്‍ കുറിക്കുകയും ചെയ്തു. പിന്നാലെ ദീപികയുടെ മറുപടിയുമെത്തി. ‘കൂടാതെ ഏഴ് വര്‍ഷമായിട്ടും ഇതിന് യാതൊരു മാറ്റവുമില്ലെന്നായിരുന്നു’ ദീപികയുടെ കമന്റ്. പരിണീതി ചോപ്ര, ആയുഷ്മാന്‍ ഖൊറാന, ഹുമ ഖുറേഷി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് തുടങ്ങി നിരവധി സെലിബ്രിറ്റികളും ചിത്രത്തിന് താഴേ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് രാംലീല.

 

View this post on Instagram

 

No caption needed 😉 @deepikapadukone #RamLeela

A post shared by Ranveer Singh (@ranveersingh) on