റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും; അണിയറയില്‍ ഒരുങ്ങുന്നത് തെന്നിന്ത്യയിലെ ആദ്യ വെബ് സിനിമ

പ്രശസ്ത സൗണ്ട് ഡിസൈനറും ഓസ്കാര് അവാര്ഡ് ജേതാവുമായ റസൂല് പൂക്കുട്ടി ഒരുക്കുന്ന ആദ്യ സിനിമയില് മോഹന്ലാല് നായകനാകും. തെന്നിന്ത്യയിലെ ആദ്യത്തെ വെബ് സിനിമാ സംരഭമായിരിക്കും ഇതോടെ പുറത്തിറങ്ങുക. മോഹന്ലാലിന്റെ കരിയറിലെയും ആദ്യത്തെ വെബ് സിനിമയാകും പുറത്തിറങ്ങുക.
 | 

റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും; അണിയറയില്‍ ഒരുങ്ങുന്നത് തെന്നിന്ത്യയിലെ ആദ്യ വെബ് സിനിമ

കൊച്ചി: പ്രശസ്ത സൗണ്ട് ഡിസൈനറും ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ റസൂല്‍ പൂക്കുട്ടി ഒരുക്കുന്ന ആദ്യ സിനിമയില്‍ മോഹന്‍ലാല്‍ നായകനാകും. തെന്നിന്ത്യയിലെ ആദ്യത്തെ വെബ് സിനിമാ സംരഭമായിരിക്കും ഇതോടെ പുറത്തിറങ്ങുക. മോഹന്‍ലാലിന്റെ കരിയറിലെയും ആദ്യത്തെ വെബ് സിനിമയാകും പുറത്തിറങ്ങുക.

മോഹന്‍ലാല്‍ സിനിമയ്ക്ക് വേണ്ടി 45 ദിവസത്തെ ഡേറ്റ് അനുവദിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞാലി മരയ്ക്കാറിന് ശേഷമായിരിക്കും റസൂല്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. അതേസമയം പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ദി സൗണ്ട് സ്റ്റോറിയിലൂടെ നായകനായും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് റസൂല്‍ പൂക്കുട്ടി. തൃശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രേക്ഷക പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഒരുപിടി മോഹന്‍ലാല്‍ ചിത്രങ്ങളാണ് വരാനിരിക്കുന്നത്. ഒടിയന് ശേഷം പ്രിയദര്‍ശന്‍-ലാല്‍ ടീമിന്റെ ബിഗ് ബജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ പുറത്തിറങ്ങും. ആശീര്‍വാദ് സിനിമാസും കോണ്‍ഫിഡന്റ് ഗ്രൂപ്പും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം ഏതാണ്ട് 100 കോടി രൂപ ബജറ്റിലായിരിക്കും നിര്‍മ്മിക്കുക.