റോയല്‍റ്റി വിവാദം; ഇളയരാജക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍

താന് ചിട്ടപ്പെടുത്തിയ വരികളുടെ റോയല്റ്റി അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ച സംഗീത സംവിധായകന് ഇളയരാജക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്മ്മാതാക്കള്. തങ്ങള് നിര്മ്മിച്ച സിനിമയില് ഉള്പ്പെട്ട ഗാനത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിര്മ്മാതാക്കള് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. നിര്മാതാക്കളായ പി.ടി ശെല്വകുമാര്, ആര്. ചന്ദ്രശേഖര് എന്നിവരാണ് മദ്രാസ് ഹൈക്കോടതിയില് സിവില് കേസ് ഫയല് ചെയ്തിരിക്കുന്നത്.
 | 
റോയല്‍റ്റി വിവാദം; ഇളയരാജക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍

ചെന്നൈ: താന്‍ ചിട്ടപ്പെടുത്തിയ വരികളുടെ റോയല്‍റ്റി അവകാശം തനിക്കാണെന്ന് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ച സംഗീത സംവിധായകന്‍ ഇളയരാജക്കെതിരെ നിയമ നടപടിക്കൊരുങ്ങി നിര്‍മ്മാതാക്കള്‍. തങ്ങള്‍ നിര്‍മ്മിച്ച സിനിമയില്‍ ഉള്‍പ്പെട്ട ഗാനത്തിന്റെ ഉടമസ്ഥാവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് നിര്‍മ്മാതാക്കള്‍ ചെന്നൈ ഹൈക്കോടതിയെ സമീപിച്ചു. നിര്‍മാതാക്കളായ പി.ടി ശെല്‍വകുമാര്‍, ആര്‍. ചന്ദ്രശേഖര്‍ എന്നിവരാണ് മദ്രാസ് ഹൈക്കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

താന്‍ സംഗീതം നിര്‍വ്വഹിച്ച ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിച്ച് ഇളയരാജയാണ് ആദ്യം കോടതിയെ സമീപിച്ചത്. റോയല്‍റ്റി നിയമങ്ങള്‍ ലംഘിച്ച ചിത്ര, എസ്.പി ബാലസുബ്രഹ്മണ്യം തുടങ്ങിയ പ്രസിദ്ധരായ ഗായകര്‍ക്ക് അദ്ദേഹം വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ഇതോടെ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രംഗത്തുവന്നു.

പിന്നാലെയാണ് നിര്‍മ്മാതാക്കള്‍ കോടതിയെ സമീപിച്ചത്. തങ്ങള്‍ നിര്‍മ്മിച്ച സിനിമയിലുള്ള ഗാനത്തിന്റെ റോയല്‍റ്റിക്ക് അവകാശം തങ്ങള്‍ക്ക് മാത്രമാണെന്നും സംഗീത സംവിധായകന് കരാര്‍ പ്രകാരമുള്ള തുക നല്‍കി കഴിഞ്ഞതായും നിര്‍മ്മാതാക്കള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. താന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ സംഗീത പരിപാടിക്ക് സൗജന്യമായി പാടുന്നതില്‍ വിയോജിപ്പില്ല, എന്നാല്‍ പണം വാങ്ങിയാണ് ചെയ്യുന്നതെങ്കില്‍ അര്‍ഹമായി വിഹിതം നല്‍കണമെന്നുമാണ് ഇളരാജയുടെ വാദം.