എംടിയുടെ പിന്‍മാറ്റം; രണ്ടാമൂഴം തിരക്കഥയിലെ ആര്‍എസ്എസ് ഇടപെടല്‍ മൂലം

ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തില് നിന്ന് തിരക്കഥാകൃത്ത് എം.ടി വാസുദേവന് നായര് പിന്മാറിയതിന് പിന്നില് ആര്.എസ്.എസിന്റെ ഇടപെടലെന്ന് സൂചന. തിരക്കഥ തിരുത്താന് ആര്.എസ്.എസിന്റെ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. മലയാളത്തില് എഴുതിയ തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ എം.ടി. തന്നെ നിര്വ്വഹിച്ച് അണിയറ പ്രവര്ത്തകര്ക്ക് നല്കിയിരുന്നു. ഇത് നാഗ്പൂരിലെ ആര്.എസ്.എസ് ആസ്ഥാനത്തേക്ക് അയച്ചതാണ് എം.ടിയെ ചൊടിപ്പിച്ചത്. തിരക്കഥ നാഗ്പൂരില് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചില മാറ്റങ്ങള് നിര്ദ്ദേശിച്ചതായും പറയപ്പെടുന്നു. ഇതോടെ എംടി വിസമ്മതം അറിയിക്കുകയായിരുന്നു.
 | 

എംടിയുടെ പിന്‍മാറ്റം; രണ്ടാമൂഴം തിരക്കഥയിലെ ആര്‍എസ്എസ് ഇടപെടല്‍ മൂലം

കൊച്ചി: ബിഗ് ബജറ്റ് ചിത്രമായ രണ്ടാമൂഴത്തില്‍ നിന്ന് തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായര്‍ പിന്മാറിയതിന് പിന്നില്‍ ആര്‍.എസ്.എസിന്റെ ഇടപെടലെന്ന് സൂചന. തിരക്കഥ തിരുത്താന്‍ ആര്‍.എസ്.എസിന്റെ ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. മലയാളത്തില്‍ എഴുതിയ തിരക്കഥയുടെ ഇംഗ്ലീഷ് പരിഭാഷ എം.ടി. തന്നെ നിര്‍വ്വഹിച്ച് അണിയറ പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നു. ഇത് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തേക്ക് അയച്ചതാണ് എം.ടിയെ ചൊടിപ്പിച്ചത്. തിരക്കഥ നാഗ്പൂരില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചതായും പറയപ്പെടുന്നു. ഇതോടെ എംടി വിസമ്മതം അറിയിക്കുകയായിരുന്നു.

ആര്‍.എസ്.എസുകാരുടെ തിരുത്തലുകളോടെ തന്റെ തിരക്കഥ സിനിമയാകേണ്ടതില്ലെന്ന നിലപാടാണ് എം.ടി. സ്വീകരിച്ചത്. നാഗ്പൂരില്‍ നിന്നും അനുമതി ലഭിക്കാന്‍ വൈകിയതാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത് വൈകിച്ചതെന്നും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളോട് എം.ടി പ്രതികരിച്ചിട്ടില്ല. സിനിമയുടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.

എംടിയുടെ പിന്‍മാറ്റം; രണ്ടാമൂഴം തിരക്കഥയിലെ ആര്‍എസ്എസ് ഇടപെടല്‍ മൂലം

ഹിന്ദുത്വ നിലപാടുകള്‍ക്ക് അനുകൂലമായി തിരക്കഥ മാറ്റിത്തീര്‍ക്കാന്‍ എംടിക്കു മേല്‍ സമ്മര്‍ദ്ദമുണ്ടായി. ഇതോടെ ആര്‍.എസ്.എസ് നിലപാടുകളുമായി യോജിച്ച് പോകാന്‍ കഴിയില്ലെന്ന് വിശദമാക്കിയ ശേഷം എം.ടി തിരക്കഥ തിരികെ ആവശ്യപ്പെടുകയായിരുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് വഴി എം.ടിക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദങ്ങള്‍ ചെലുത്താനുള്ള ശ്രമങ്ങള്‍ നടന്നതോടെയാണ് കോടതി മുഖാന്തരം തിരക്കഥ തിരികെ ആവശ്യപ്പെട്ടത്. നിര്‍മാതാവ് ബി.ആര്‍.ഷെട്ടിയെ ഇടപെടുത്തി എംടിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും വിജയിച്ചില്ല.

എംടിയുടെ പിന്‍മാറ്റം; രണ്ടാമൂഴം തിരക്കഥയിലെ ആര്‍എസ്എസ് ഇടപെടല്‍ മൂലം

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ തന്നെ ആര്‍എസ്എസും സംഘപരിവാറും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ചിത്രത്തിന് മഹാഭാരതം എന്ന് പേരിട്ടതായിരുന്നു പ്രകോപനമായത്. ഈ വിവാദത്തിനും ശേഷമാണ് തിരക്കഥയില്‍ നേരിട്ട് ഇടപെടല്‍ നടത്താന്‍ ആര്‍എസ്എസ് ശ്രമിക്കാന്‍ തുടങ്ങിയതെന്ന് സൂചനയുണ്ട്. സംവിധായകനുള്‍പ്പെടെയുള്ളവരെ സ്വാധീനിച്ച് തിരക്കഥ തിരുത്താനുള്ള ശ്രമമാണ് എംടിയുടെ എതിര്‍പ്പില്‍ പരാജയപ്പെട്ടത്. നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിയുടേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോഹന്‍ലാലിന്റേയും ആര്‍.എസ്.എസ് ബന്ധവും എം.ടിയെ ചൊടിപ്പിച്ചതായി സൂചനയുണ്ട്.

എംടിയുടെ പിന്‍മാറ്റം; രണ്ടാമൂഴം തിരക്കഥയിലെ ആര്‍എസ്എസ് ഇടപെടല്‍ മൂലം

നേരത്തെ നടന്‍ ദിലീപിനെ കുടുക്കാന്‍ ശ്രീകുമാര്‍ മേനോന്‍ ശ്രമങ്ങള്‍ നടത്തുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ദിലീപുമായി ബന്ധപ്പെട്ട് സംഭവങ്ങളാണ് രണ്ടാമൂഴം ചിത്രീകരണം തുടങ്ങാന്‍ വൈകുന്നതിന് കാരണമാകുന്നതെന്നും ആരോപണങ്ങളുണ്ടായി. ആയിരം കോടി രൂപയായിരുന്നു ചിത്രത്തിന് പ്രതീക്ഷിച്ച ബജറ്റ്.