‘സഹോ’യിലെ പ്രണയഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

റണ് രാജ റണ് എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സഹോയുടെ സംവിധാനം നിര്വ്വഹിച്ചിരിക്കുന്നത്.
 | 
‘സഹോ’യിലെ പ്രണയഗാനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ചെന്നൈ: ബിഗ് ബജറ്റ് ചിത്രം സാഹോയിലെ മറ്റൊരുഗാനം കൂടിയെത്തി. ബേബി വോന്റ് യു ടെല്‍ മി എന്ന ഗാനമാണ് പുറത്തുവിട്ടത്. ശങ്കര്‍ മഹാദേവനും ശ്വേത മോഹനും ചേര്‍ന്ന് ആലപിച്ച പ്രണയ ഗാനം ശങ്കര്‍ എഹ്സാന്‍ ലോയ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. മിഴിയോരം കാണാനിറം. ചെവിയോരം നിന്‍ കാല്‍ സ്വരം എന്നു തുടങ്ങുന്ന ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഗാനം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. സൂപ്പര്‍ താരം പ്രഭാസ് നായകനാകുന്ന സഹോ ഓഗസ്റ്റില്‍ തീയേറ്ററിലെത്തും.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സഹോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സഹോ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായിക. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് സാഹോയുടെയും കലാസംവിധായകന്‍. ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും നിര്‍വഹിക്കുന്നു.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മലയാളി താരം ലാലും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഏറെ പ്രധാന്യം നല്‍കിയിരിക്കുന്ന ചിത്രത്തില്‍ കെന്നി ബേറ്റ്‌സാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ, ടിനു ആനന്ദ്, ശരത് ലോഹിതഷ്വ,എവിലിന്‍ ശര്‍മ്മ, വെനില കിഷോര്‍ തുടങ്ങിയവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.