‘സിനിമ എട്ടുനിലയില്‍ പൊട്ടി’; പ്രതിഫലത്തുക തിരികെ നല്‍കി സായ് പല്ലവി

ബോക്സോഫീസില് വമ്പന് പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിന്റെ പ്രതിഫലത്തുക തിരികെ നല്കി നടി സായ് പല്ലവി. തെലുങ്ക് സംവിധായകന് ഹനു രാഘവപുഡിന്റെ 'പടി പടി ലെച്ചേ മനസു'എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നല്കിയത്. വന് വിജയം നേടുമെന്ന് പ്രതീക്ഷിച്ച ചിത്രം ബോക്സോഫീസില് വന് പരാജയം ഏറ്റുവാങ്ങിയതോടെയാണ് താരം പ്രതിഫലം തിരികെ നല്കാന് തീരുമാനിച്ചത്. താരത്തിന് അഭിനന്ദന പ്രവാഹവുമായി സോഷ്യല് മീഡിയയും നിര്മ്മാതാക്കളും രംഗത്ത് വന്നിട്ടുണ്ട്.
 | 
‘സിനിമ എട്ടുനിലയില്‍ പൊട്ടി’; പ്രതിഫലത്തുക തിരികെ നല്‍കി സായ് പല്ലവി

ചെന്നൈ: ബോക്‌സോഫീസില്‍ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രത്തിന്റെ പ്രതിഫലത്തുക തിരികെ നല്‍കി നടി സായ് പല്ലവി. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നല്‍കിയത്. വന്‍ വിജയം നേടുമെന്ന് പ്രതീക്ഷിച്ച ചിത്രം ബോക്‌സോഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെയാണ് താരം പ്രതിഫലം തിരികെ നല്‍കാന്‍ തീരുമാനിച്ചത്. താരത്തിന് അഭിനന്ദന പ്രവാഹവുമായി സോഷ്യല്‍ മീഡിയയും നിര്‍മ്മാതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

22 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്. നിര്‍മ്മാതാവിന് കോടികള്‍ നഷ്ടം വന്ന ചിത്രത്തിന്റെ പ്രതിഫലം വാങ്ങേണ്ടതില്ലെന്ന് സായ് പല്ലവി തീരുമാനിക്കുകയായിരുന്നു. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ്ക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. നേരത്തെ കുറച്ചു തുക സായ് പല്ലവി കൈപ്പറ്റിയിരുന്നു. ബാക്കി തുക വേണ്ടതില്ലെന്ന് സായ് പല്ലവി നിര്‍മ്മാതാവിനോട് വ്യക്തമാക്കുകയായിരുന്നു.