സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് തമിഴ് നടന്‍ ശിവകുമാര്‍; വീഡിയോ കാണാം

ഉദ്ഘാടനച്ചടങ്ങില് തനിക്കൊപ്പം സെല്ഫിയെടുക്കാന് ശ്രമിച്ച ആരാധകന്റെ ഫോണ് തട്ടിത്തെറിപ്പിച്ച് തമിഴ് നടന് ശിവകുമാര്. മധുരയില് ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോളായിരുന്നു സംഭവം. റിബണ് മുറിക്കാന് താരം എത്തുമ്പോള് മുന്നില് നിന്ന് സെല്ഫിയെടുക്കാന് ഒരു യുവാവ് ശ്രമിച്ചു. ഇതില് കുപിതനായ ശിവകുമാര് ഫോണ് തട്ടിക്കളയുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള് മറികടന്ന് അനുവാദമില്ലാതെയെത്തിയ യുവാവാണ് ഫോട്ടോയെടുക്കാന് ശ്രമിച്ചത്. ശിവകുമാറിന്റെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലാകുകയും ചെയ്തു. തമിഴ് താരങ്ങളായ സൂര്യ, കാര്ത്തി എന്നിവരുടെ പിതാവാണ് ശിവകുമാര്. മുന്നൂറോളം പേര് പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില് സുരക്ഷാ ക്രമീകരണങ്ങള് മറികടന്ന് ചിലര് സെല്ഫിയെടുക്കാന് എത്തുന്നത് ശരിയാണോ എന്നാണ് ശിവകുമാര് ഇതേക്കുറിച്ച് പിന്നീട് ചോദിച്ചത്.
 | 

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് തമിഴ് നടന്‍ ശിവകുമാര്‍; വീഡിയോ കാണാം

ഉദ്ഘാടനച്ചടങ്ങില്‍ തനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ തട്ടിത്തെറിപ്പിച്ച് തമിഴ് നടന്‍ ശിവകുമാര്‍. മധുരയില്‍ ഒരു ഉദ്ഘാടനച്ചടങ്ങിനെത്തിയപ്പോളായിരുന്നു സംഭവം. റിബണ്‍ മുറിക്കാന്‍ താരം എത്തുമ്പോള്‍ മുന്നില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഒരു യുവാവ് ശ്രമിച്ചു. ഇതില്‍ കുപിതനായ ശിവകുമാര്‍ ഫോണ്‍ തട്ടിക്കളയുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് അനുവാദമില്ലാതെയെത്തിയ യുവാവാണ് ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത്. ശിവകുമാറിന്റെ പ്രതികരണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. തമിഴ് താരങ്ങളായ സൂര്യ, കാര്‍ത്തി എന്നിവരുടെ പിതാവാണ് ശിവകുമാര്‍. മുന്നൂറോളം പേര്‍ പങ്കെടുക്കുന്ന ഒരു പൊതുപരിപാടിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ മറികടന്ന് ചിലര്‍ സെല്‍ഫിയെടുക്കാന്‍ എത്തുന്നത് ശരിയാണോ എന്നാണ് ശിവകുമാര്‍ ഇതേക്കുറിച്ച് പിന്നീട് ചോദിച്ചത്.

വീഡിയോ കാണാം