മഞ്ജു വാര്യരെയും സംഘത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

മഞ്ജുവിനെയും സംഘത്തെയും കൂടാതെ 150 ഓളം പേര് ഈ പ്രദേശത്ത് കുടുങ്ങിയതായിട്ടാണ് സൂചന.
 | 
മഞ്ജു വാര്യരെയും സംഘത്തെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്

മണാലി: ഹിമാചല്‍ പ്രദേശിലുണ്ടായ മഴക്കെടുതിയില്‍ കുടുങ്ങിയ സിനിമാ താരം മഞ്ജുവാര്യരേയും സംഘത്തെയും രക്ഷപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കുളു മണാലിയില്‍ നിന്നും 82 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഛത്രു എന്ന പ്രദേശത്താണ് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള 30 മലയാളി സിനിമാ പ്രവര്‍ത്തകര്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇവിടെ നിന്ന് പ്രധാന നഗരത്തിലേക്ക് എത്തിപ്പെടാനുള്ള വഴി തടസപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സമുദ്രനിരപ്പില്‍ നിന്നും 11000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ഛത്രു. മഞ്ജുവിനെയും സംഘത്തെയും കൂടാതെ 150 ഓളം പേര്‍ ഈ പ്രദേശത്ത് കുടുങ്ങിയതായിട്ടാണ് സൂചന. മഞ്ജുവും സംഘവും മണാലിയിലേക്ക് യാത്ര തിരിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ബേസ് ക്യാംപിലേക്ക് മഞ്ജുവിനെയും സംഘത്തെയും എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇവിടെ എത്തിച്ചതിന് ശേഷം ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.