ലൈംഗികമായി അധിക്ഷേപിച്ചെന്ന നടിയുടെ ആരോപണം; മറുപടിയുമായി സിദ്ധിഖ്

കൊച്ചി: താന് ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണം ഉന്നയിച്ച നടിക്ക് മറുപടിയുമായി നടന് സിദ്ധിഖ്. കോടതിസമക്ഷം ബാലന് വക്കീല് എന്ന ചിത്രത്തില് നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില് പങ്കുവെച്ചാണ് സിദ്ധിഖ് പ്രതികരിച്ചത്. മീ.ടു എന്ന വാക്ക് കേട്ട് പേടിച്ചോടുന്ന സിദ്ധിഖ് അഭിനയിച്ച രംഗമാണ് ഇത്. . 2006ല് സുഖമായിരിക്കട്ടെഎന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖ് ലൈംഗീക അധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം. https://www.facebook.com/ActorSidhique/videos/663749900763273/ 2016ല് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ
 | 
ലൈംഗികമായി അധിക്ഷേപിച്ചെന്ന നടിയുടെ ആരോപണം; മറുപടിയുമായി സിദ്ധിഖ്

കൊച്ചി: താന്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന ആരോപണം ഉന്നയിച്ച നടിക്ക് മറുപടിയുമായി നടന്‍ സിദ്ധിഖ്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തില്‍ നിന്നും നീക്കം ചെയ്ത ഒരു രംഗത്തിന്റെ വിഡിയോ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് സിദ്ധിഖ് പ്രതികരിച്ചത്. മീ.ടു എന്ന വാക്ക് കേട്ട് പേടിച്ചോടുന്ന സിദ്ധിഖ് അഭിനയിച്ച രംഗമാണ് ഇത്. . 2006ല്‍ സുഖമായിരിക്കട്ടെഎന്ന സിനിമയുടെ പ്രിവ്യു ചടങ്ങിനിടെ സിദ്ദിഖ് ലൈംഗീക അധിക്ഷേപം നടത്തിയെന്നായിരുന്നു നടിയുടെ ആരോപണം.

https://www.facebook.com/ActorSidhique/videos/663749900763273/

2016ല്‍ ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടക്കുന്ന സമയത്ത് ലൈംഗിക ചുവയോടെ തന്നോട് സിദ്ദിഖ് സംസാരിച്ചതായും അശ്ലീല പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി തകര്‍ത്തുവെന്നും രേവതി ഫെയിസ്ബുക്കില്‍ കുറിച്ചു. ആരോപണത്തോട് സിദ്ദിഖ് ആദ്യം പ്രതികരിച്ചിരുന്നില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എ.എം.എം.എയെ പ്രതിനിധീകരിച്ച് കെ.പി.എ.സി ലളിതയ്ക്കൊപ്പം സിദ്ദിഖ് പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു രേവതി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ അഭിമുഖത്തിലാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ സിദ്ദിഖ് രൂക്ഷ പ്രതികരണം നടത്തിയത്.

വെളിപ്പടുത്തലിന്റെ പൂര്‍ണരൂപം വായിക്കാം.

ഈ വീഡിയോ ആവര്‍ത്തിച്ച് കണ്ടതിന് ശേഷം എല്ലാം ലോകത്തോട് തുറന്ന് പറയാതിരിക്കാന്‍ എന്റെ മനസ് അനുവദിക്കുന്നില്ല. ഈ അഭിമുഖത്തിലുള്ള നടന്‍ സിദ്ദിഖ് 2016ല്‍ എന്നെ ലൈംഗീകാമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചിരുന്നു. തിരുവനന്തപുരം നിള തീയേറ്ററില്‍ വെച്ച് ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനത്തിനിടെയായിരുന്നു സംഭവം.ആ സമയത്ത് 21 വയസ് മാത്രം പ്രായമുള്ള എനിക്കുണ്ടായ മാനസികാഘാതത്തെക്കുറിച്ച് ആലോചിക്കുക പോലും വയ്യ. സിദ്ദിഖിനൊരു മകളുണ്ടെന്നാണ് തോന്നുന്നത്. അവള്‍ അയാളുടെ കരങ്ങളില്‍ സുരക്ഷിതയാണോയെന്ന് പോലും ചിന്തിച്ച് പോവുകയാണ്. മിസ്റ്റര്‍ സിദ്ദിഖ്, നിങ്ങളുടെ മകള്‍ക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണംനിങ്ങളെ പോലൊരാള്‍ക്ക് എങ്ങിനെയാണ് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പോലെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് നേരെ വിരലുയര്‍ത്താന്‍ സാധിക്കുക നിങ്ങളതിന് യോഗ്യനാണോയെന്ന് ചിന്തിക്ക്, ഉളുപ്പുണ്ടോ മാന്യനെന്ന് സ്വയം വിശേഷിപ്പിച്ച് മുഖംമൂടി അണിഞ്ഞ് നടക്കുന്ന, സിനിമാ മേഖലയിലുള്ള ഇത്തരക്കാരെയോര്‍ത്ത് ലജ്ജിക്കുന്നു.