നാനി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി

പ്രമുഖ തെലുങ്ക് നടന് നാനി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചതായി നടി ശ്രീറെഡ്ഡി. ഒരു തമിഴ്മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്. വിഷയത്തില് പ്രതികരിക്കാന് നാനി ഇതുവരെ തയ്യാറായിട്ടില്ല. നാനി, ശ്രീകാന്ത്, രാഘവ ലോറന്സ്, സംവിധായകന്മാരായ എ.ആര് മുരുഗദോസ് ശേഖര് കമ്മൂല, ഗായകന് ശ്രീറാം, നടന് റാണാ ദഗ്ഗുബട്ടിയുടെ സഹോദരന് അഭിറാം ദഗ്ഗുബട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര് സി എന്നിവര്ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമാണ് ശ്രീറെഡ്ഡി സമീപകാലത്ത് ഉന്നയിച്ചിരിക്കുന്നത്.
 | 

നാനി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശ്രീറെഡ്ഡി

ഹൈദരാബാദ്: പ്രമുഖ തെലുങ്ക് നടന്‍ നാനി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി നടി ശ്രീറെഡ്ഡി. ഒരു തമിഴ്മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. വിഷയത്തില്‍ പ്രതികരിക്കാന്‍ നാനി ഇതുവരെ തയ്യാറായിട്ടില്ല. നാനി, ശ്രീകാന്ത്, രാഘവ ലോറന്‍സ്, സംവിധായകന്‍മാരായ എ.ആര്‍ മുരുഗദോസ് ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊരട്ടാല, സുന്ദര്‍ സി എന്നിവര്‍ക്കെതിരെ ഗുരുതരമായ ലൈംഗികാരോപണമാണ് ശ്രീറെഡ്ഡി സമീപകാലത്ത് ഉന്നയിച്ചിരിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ ഇതുവരെ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാസ്റ്റിംഗ് കൗച്ച് വിവാദത്തിനെതിരെ രംഗത്തുവന്ന ശ്രീറെഡ്ഡി തെലുങ്ക് സിനിമാ മേഖലയില്‍ ഗുരുതരമായ ലൈംഗീക ചൂഷണം നടക്കുന്നതായി ആരോപിച്ചിരുന്നു. സിനിമയില്‍ വേഷം നല്‍കാമെന്ന് വാഗ്ദാനം നല്‍കി യുവനടികളെ പ്രമുഖരായി വ്യക്തികള്‍ പീഡിപ്പിക്കുന്നതായിട്ടായിരുന്നു ആരോപണം. എന്നാല്‍ ആരോപണവിധേയരായ എല്ലാവരും തന്നെ ഇക്കാര്യം നിഷേധിച്ചു.

താനിതുവരെ ചെയ്തുപോയ കാര്യങ്ങളില്‍ കുറ്റബോധമുണ്ട് ഇനിയൊന്നും നഷ്ടപ്പെടാനില്ലെന്ന് ശ്രീറെഡ്ഡി അഭിമുഖത്തില്‍ പറഞ്ഞു. നിയും ഒരുപാട് പേരുടെ മുഖംമൂടി അഴിച്ചു മാറ്റാനുണ്ടെന്നും അതിനായുള്ള പോരാട്ടം തുടരുമെന്നും ശ്രീറെഡ്ഡി വ്യക്തമാക്കി. സിനിമയിലെത്തിയതിന് ശേഷം പലരും ലൈംഗിക ആവശ്യവുമായി തന്നെ സമീപിച്ചിരുന്നു. ജോലി പോലും രാജിവെച്ചാണ് താന്‍ സിനിമയിലെത്തിയതെന്നും ശ്രീറെഡ്ഡി പറയുന്നു. നാനിയുടെ കൂട്ടുകാരും ഒന്നിച്ചുള്ള സമയത്ത് എനിക്ക് മയക്കുമരുന്ന് നല്‍കി ബലമായി പീഡിപ്പിക്കുകയായിരുന്നു. അയാളുടെ മുഖംമൂടി അഴിച്ചുമാറ്റുകയെന്നത് പ്രധാന ലക്ഷ്യമായിട്ടാണ് താന്‍ കാണുന്നതെന്നും ശ്രീറെഡ്ഡി കൂട്ടിച്ചേര്‍ത്തു.