വിവാഹത്തെക്കുറിച്ച് വ്യാജ വാര്‍ത്ത; പ്രസിദ്ധീകരിച്ചവരെ ട്രോളിക്കൊന്ന് ശ്രുതി ഹാസന്‍

തന്റെ വിവാഹത്തെക്കുറിച്ച് വ്യാജ വാര്ത്ത പ്രസിദ്ധrകരിച്ചവരെ ട്രോളിക്കൊന്ന് തെന്നിന്ത്യന് സൂപ്പര്താരം ശ്രുതി ഹാസന്. ശ്രുതി ഹാസന് 2019ല് വിവാഹിതയാകുന്നുവെന്ന വാര്ത്ത ഷെയര് ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പരിഹാസം. ഞാന് വിവാഹിതയാകുന്നുവെന്നോ, അതൊരു പുതിയ അറിവാണല്ലോയെന്ന് താരം പരിഹസിക്കുന്നു. ട്വിറ്ററിലായിരുന്നു ശ്രുതിയുടെ പ്രതികരണം.
 | 
വിവാഹത്തെക്കുറിച്ച് വ്യാജ വാര്‍ത്ത; പ്രസിദ്ധീകരിച്ചവരെ ട്രോളിക്കൊന്ന് ശ്രുതി ഹാസന്‍

ചെന്നൈ: തന്റെ വിവാഹത്തെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രസിദ്ധrകരിച്ചവരെ ട്രോളിക്കൊന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രുതി ഹാസന്‍. ശ്രുതി ഹാസന്‍ 2019ല്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരത്തിന്റെ പരിഹാസം. ഞാന്‍ വിവാഹിതയാകുന്നുവെന്നോ, അതൊരു പുതിയ അറിവാണല്ലോയെന്ന് താരം പരിഹസിക്കുന്നു. ട്വിറ്ററിലായിരുന്നു ശ്രുതിയുടെ പ്രതികരണം.

ശ്രുതിയും ലണ്ടന്‍ സ്വദേശി മിഖായേല്‍ കോര്‍സലുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഒരു തെലുങ്ക് ഓണ്‍ലൈന്‍ മാധ്യമം വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ നിരവധി പൊതുപരിപാടികളില്‍ മിഖായേല്‍ കോര്‍സലിനോടൊപ്പം ശ്രുതി പങ്കെടുത്തിരുന്നു. പിന്നാലെയാണ് ഗോസിപ്പുകളുമായി മാധ്യമങ്ങള്‍ രംഗത്ത് വന്നത്.

അതേസമയം മിഖായേല്‍ കോര്‍സലുമായുള്ള ബന്ധത്തെക്കുറിച്ച് ശ്രുതി പ്രതികരിച്ചിട്ടില്ല. പ്രണയത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ മിക്കതും താരം തന്നെ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. സമീപകാലത്ത് സിനിമാ മേഖലയില്‍ നിന്ന് ശ്രുതി ഇടവേളയെടുത്തിരുന്നു. ഇത് വിവാഹത്തിന് വേണ്ടിയാണെന്നാണ് ഗോസിപ്പുകള്‍ പരക്കുന്നത്.