പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൂര്യ-കാര്‍ത്തി സഹോദരന്മാര്‍ 25 ലക്ഷം രൂപ നല്‍കും

പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ വാഗ്ദാനവുമായി തമിഴ് നടന്മാരായ സൂര്യ-കാര്ത്തി സഹോദരന്മാര്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്ന്ന് 25 ലക്ഷം രൂപ നല്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്മ്മാണ കമ്പനിയായ 2ഡി എന്റര്ടെയ്ന്മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര് പാണ്ഡ്യനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നേരത്തെ തമിഴ്നാട് സര്ക്കാരും സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു.
 | 

പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൂര്യ-കാര്‍ത്തി സഹോദരന്മാര്‍ 25 ലക്ഷം രൂപ നല്‍കും

ചെന്നൈ: പ്രളയക്കെടുതി മൂലം ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായ വാഗ്ദാനവുമായി തമിഴ് നടന്മാരായ സൂര്യ-കാര്‍ത്തി സഹോദരന്മാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സൂര്യയുടെ നിര്‍മ്മാണ കമ്പനിയായ 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ കോ പ്രൊഡ്യൂസറും സംവിധായകനുമായ രാജശേഖര്‍ പാണ്ഡ്യനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. നേരത്തെ തമിഴ്‌നാട് സര്‍ക്കാരും സഹായ വാഗ്ദാനവുമായി രംഗത്ത് വന്നിരുന്നു.

മലയാള സിനിമ താരസംഘടനയായ എ.എം.എം.എ 10 ലക്ഷം രൂപ ധനസഹായം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. പ്രമുഖ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തിപരമായി 1 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴിയുള്ള ധനസമാഹരണവും നടക്കുന്നുണ്ട്.

കര്‍ണാടക മുഖ്യമന്ത്രി 10 കോടിയും കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സ്വന്തം ശമ്പളത്തില്‍നിന്നും ഒരു ലക്ഷം രൂപയും സംഭാവന നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളില്‍ നടന്‍ മമ്മൂട്ടി സന്ദര്‍ശനം നടത്തിയിട്ടുണ്ട്.