തമിഴ്‌നടന്‍ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്; ചിത്രങ്ങള്‍ നീക്കം ചെയ്ത് വധു

വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.
 | 
തമിഴ്‌നടന്‍ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്; ചിത്രങ്ങള്‍ നീക്കം ചെയ്ത് വധു

ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വിവാഹം മുടങ്ങിയതായി റിപ്പോര്‍ട്ട്. വിശാലുമായി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വധു അനിഷ നീക്കം ചെയ്തതോടെയാണ് സംഭവം വാര്‍ത്തയാകുന്നത്. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍ വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തുവെന്നും വിവാഹം ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദില്‍ വച്ച് മാര്‍ച്ച് 16നായിരുന്നു വിവാഹനിശ്ചയം.

അതേസമയം വിവാഹം മുടങ്ങിയതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. അനിഷയോ വിശാലോ ഇത് സംബന്ധിച്ച് യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. തെലുങ്ക് സിനിമയില്‍ സജീവ സാന്നിധ്യമാണ് അനിഷ. ഒരു സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാവുന്നതും. ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീമിലെ അംഗം കൂടിയായിരുന്നു അനിഷ.