എ.ആർ റഹ്മാൻ തിരക്കഥ എഴുതുന്നു

സംഗീത സംവിധായകൻ എ.ആർ റഹ്മാൻ തിരക്കഥ എഴുതുന്നു. താൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് റഹ്മാൻ തിരക്കഥ എഴുതുന്നത്. എന്നാൽ സംവിധാനത്തിലേയ്ക്കില്ലയെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. സിനിമയുടെ തിരക്കഥ എഴുതുന്നതിലൂടേയും നിർമ്മാണത്തിലൂടേയും വലിയൊരു ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുള്ളത് എന്നറിയാമെന്നും തനിക്ക് മുമ്പേ സംഗീതസംവിധാനത്തിൽ നിന്ന് സിനിമാ നിർമ്മാണത്തിലേയ്ക്കും സംവിധാനത്തിലേയ്ക്കും കടന്ന വിശാൽ ഭരദ്വാജിന്റെ അനുഭവം ആത്മവിശ്വാസമാണ് നൽകുന്നതെന്നും റഹ്മാൻ പറഞ്ഞു.
 | 

കൊച്ചടിയാനും, ലിംഗയും ഐയും, ഹണ്ട്രഡ് ഫുട്ട് ജേർണിയും, മില്ല്യൺ ഡോളർ ആം അടക്കം 12 ചിത്രങ്ങൾക്കാണ് ഈ വർഷം റഹ്മാൻ സംഗീതം നൽകിയത്. 2015ലെ ഓസ്‌കാർ നാമനിർദ്ദേശം ലഭിച്ച റഹ്മാൻ ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ സംഗീതസംവിധായകനാണ്. രണ്ട് ഓസ്‌കാറുകൾ, രണ്ട് ഗ്രാമി പുരസ്‌കാരങ്ങൾ, ഒരു ബാഫ്റ്റ പുരസ്‌കാരം, നാല് ദേശീയ പുരസ്‌കാരങ്ങൾ, പതിനഞ്ച് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.