മണിരത്‌നം ചിത്രത്തിൽ എ.ആർ റഹ്മാന്റെ മകൻ പാടുന്നു

എ.ആർ റഹ്മാന്റെ ഇളയ മകൻ അമീൻ വീണ്ടും പാടുന്നു. റഹ്മാൻ സംഗീതം നൽകി 2009-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ കപ്പിൾ റിട്രീറ്റിന് വേണ്ടിയായിരുന്നു അമീൻ ആദ്യമായി പാടിയത്. അതിനു ശേഷം അമീൻ പാടുന്ന രണ്ടാമത്തെ ഗാനമാണ് പുതിയ മണിരത്നം ചിത്രത്തിലേത്.
 | 

മണിരത്‌നം ചിത്രത്തിൽ എ.ആർ റഹ്മാന്റെ മകൻ പാടുന്നു
എ.ആർ റഹ്മാന്റെ ഇളയ മകൻ അമീൻ വീണ്ടും പാടുന്നു. റഹ്മാൻ സംഗീതം നൽകി 2009-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ കപ്പിൾ റിട്രീറ്റിന് വേണ്ടിയായിരുന്നു അമീൻ ആദ്യമായി പാടിയത്. അതിനു ശേഷം അമീൻ പാടുന്ന രണ്ടാമത്തെ ഗാനമാണ് പുതിയ മണിരത്‌നം ചിത്രത്തിലേത്. ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ റഹ്മാനാണ് മണിരത്‌നം ചിത്രത്തിൽ തന്റെ മകൻ പാടുന്ന വിവരം പുറത്ത് വിട്ടത്.

ദുൽഖർ സൽമാൻ നായകനാവുന്ന അടുത്ത മണിരത്‌നം ചിത്രത്തിന് വേണ്ടിയായിരിക്കും അമീൻ പാടുക എന്നാണ് കരുതുന്നത്. ചിത്രത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും റഹ്മാൻ പുറത്ത് വിട്ടിട്ടില്ല. നേരത്തെ റഹ്മാന്റെ മൂത്ത പുത്രി ഖദീജ എസ്.പി ബാലസുബ്രമണ്യത്തിന്റെ കൂടെ യന്തിരനിലെ പുതിയ മനിതൻ എന്ന ഗാനം ആലപിച്ചിരുന്നു.