യെന്നൈ അറിന്താൽ; ടീസർ ഓൺലൈൻ റെക്കോഡുകൾ ഭേദിക്കുന്നു

തമിഴ് സിനിമാ പ്രേമികളുടെ 'തല' അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം യെന്നൈ അറിന്താലിന്റെ ടീസർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസർ 65,000 ലൈക്കുകയാണ് കുറഞ്ഞ സമയം കൊണ്ട് അടിച്ചെടുത്തത്.
 | 
യെന്നൈ അറിന്താൽ; ടീസർ ഓൺലൈൻ റെക്കോഡുകൾ ഭേദിക്കുന്നു

 

ചെന്നൈ: തമിഴ് സിനിമാ പ്രേമികളുടെ ‘തല’ അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം യെന്നൈ അറിന്താലിന്റെ ടീസർ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു. പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ ടീസർ 65,000 ലൈക്കുകയാണ് കുറഞ്ഞ സമയം കൊണ്ട് അടിച്ചെടുത്തത്. 48 മണിക്കൂറിനുള്ളിൽ ഇത് കണ്ടതാകട്ടെ ഇരുപത് ലക്ഷത്തിലധികം പേരാണ്. ഈ റെക്കോർഡിന് പുറമെയാണിത്. നിലവിൽ ടീസർ കണ്ടവരുടെ എണ്ണം ഇരുപത്തിയാറ് ലക്ഷം കവിഞ്ഞു.

രജനീകാന്തിന്റെ ലിങ്കാ, വിജയ്‌യുടെ കത്തി, വിക്രം ചിത്രം ഐ എന്നിവയുടെ ടീസറുകൾക്ക് കിട്ടിയ ലൈക്കുകൾ ‘തല’യ്ക്ക് പിന്നിലായതായാണ് റിപ്പോർട്ട്. മലയാളിയായ ഗൗതം മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ തൃഷയും അനുഷ്‌കാ ഷെട്ടിയുമാണ് നായികമാർ.

എ.എം രത്‌നം നിർമ്മിച്ച ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. അടുത്തയാഴ്ചയാണ് ഓഡിയോ റിലീസ് ചെയ്യുന്നത്. കാക്ക കാക്ക, വാരണം ആയിരം, വിണ്ണൈ താണ്ടി വരുവായ എന്നിവയാണ് ഗൗതം മേനോൻ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങൾ.