ബിഗ് ബോസ് തമിഴ് 3; മീര മിഥുനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തി

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്ത്ഥിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് എത്തി.
 | 
ബിഗ് ബോസ് തമിഴ് 3; മീര മിഥുനെ ചോദ്യം ചെയ്യാന്‍ പോലീസ് എത്തി

മുംബൈ: ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് മൂന്നാം പതിപ്പിലെ മത്സരാര്‍ത്ഥിയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് എത്തി. സിനിമാ താരവും മിസ് തമിഴ്‌നാടുമായ മീര മിഥുനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് ബിഗ് ബോസ് ഹൗസില്‍ പോലീസ് കയറിയത്. ഒരു ഡിസൈനര്‍ നല്‍കിയ പരാതിയിലാണ് നടപടി.

50,000രൂപ തന്നില്‍ നിന്ന് കബളിപ്പിച്ചുവെന്നാണ് പരാതി. തന്റെ പക്കല്‍ നിന്ന് കടം വാങ്ങിയ 50,000രൂപ മടക്കി നല്‍കാതെ കബളിപ്പിച്ചുവെന്നാണ് ആരോപണം. ഹൗസിനകത്തും പുറത്തു വിവാദങ്ങളുമായാണ് കമല്‍ ഹാസന്‍ അവതാരകനാകുന്ന ബിഗ്‌ബോസിന്റെ മൂന്നാം സീസണ്‍ ആരംഭിച്ചത്.

8 തോട്ടകള്‍ എന്ന ചിത്രത്തിലൂടെയാണ് മീര മിഥുന്‍ തമിഴ് സിനിമയില്‍ അരങ്ങേറ്റം നടത്തിയത്. നാസര്‍, എം.എസ് ഭാസ്‌കര്‍ എന്നിവരും മലയാള താരം അപര്‍ണ ബാലമുരളിയും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ശ്രീഗണേഷായിരുന്നു ചിത്രം സംവിധാനം ചെയ്തത്.