വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുന്നയിച്ച ചിന്മയിയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന പുറത്താക്കി

തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനും നടന് രാധാരവിക്കും എതിരെ മീടൂ ആരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് ആര്ട്ടിസ്റ്റുകളുടെ സംഘടന പുറത്താക്കി. സൗത്ത് ഇന്ത്യന് സിനി ആന്ഡ് ടെലിവിഷന് ആര്ട്ടിസ്റ്റ്സ് ആന്ഡ് ഡബ്ബിങ് ആര്ട്ടിസ്റ്റ്സ് യൂണിയന് ആണ് ചിന്മയിക്കെതിരെ നടപടിയെടുത്തത്. രണ്ടു വര്ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്നാണ് കാരണം കാണിച്ചിരിക്കുന്നത്.
 | 
വൈരമുത്തുവിനെതിരെ മീ ടൂ ആരോപണമുന്നയിച്ച ചിന്മയിയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന പുറത്താക്കി

ചെന്നൈ: തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനും നടന്‍ രാധാരവിക്കും എതിരെ മീടൂ ആരോപണം ഉന്നയിച്ച ചിന്മയി ശ്രീപദയെ ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളുടെ സംഘടന പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനി ആന്‍ഡ് ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്സ് യൂണിയന്‍ ആണ് ചിന്മയിക്കെതിരെ നടപടിയെടുത്തത്. രണ്ടു വര്‍ഷമായി സംഘടനയിലെ അംഗത്വഫീസ് അടച്ചില്ല എന്നാണ് കാരണം കാണിച്ചിരിക്കുന്നത്.

സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെ ചിന്മയിക്ക് തമിഴ് സിനിമകളില്‍ ഡബ്ബിംഗിന് വിലക്കുണ്ടാകും. അതേസമയം തനിക്ക് നോട്ടീസുകളൊന്നും നല്‍കാതെയാണ് പുറത്താക്കിയതെന്ന് ചിന്മയി വ്യക്തമാക്കി. രണ്ടു വര്‍ഷമായി വരിസംഖ്യ അടച്ചില്ലെന്ന് പറയുന്ന സംഘടന ഈ കാലമത്രയും തന്നില്‍ നിന്ന് ഡബ്ബിങ് വരുമാനത്തിന്റെ പത്ത് ശതമാനം ഈടാക്കുന്നുണ്ടെന്നും ചിന്മയി ആരോപിച്ചു.

മീ ടൂ ആരോപണം ഉന്നയിച്ചതോടെ തന്റെ കരിയര്‍ അവസാനിക്കുമെന്ന ആശങ്കയുണ്ടെന്ന് ചിന്മയി നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. രാധാരവി ഡബ്ബിങ് യൂണിയന്റെ മേധാവിയായതാണ് ഭയത്തിന്റെ കാരണമെന്നും 96 തന്റെ അവസാന ചിത്രമായിരിക്കുമെന്നും ചിന്മയി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിന്മയി രണ്ട് വര്‍ഷമായി സൗത്ത് ഇന്ത്യ, സിനി ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് ഡബ്ബിറ്റ് ആര്‍ട്ടിസ്റ്റ്സ് യൂണിയനിലെ അംഗമായിരുന്നില്ലെന്നാണ് രാധാ രവി പറയുന്നത്.

അറിയപ്പെടുന്ന ഒരു കലാകാരി ആയതിനാല്‍ മാത്രമാണ് അവരെ ഡബ്ബ് ചെയ്യാന്‍ അനുവദിച്ചതെന്നും രാധാരവി പറഞ്ഞു. ഒരിക്കല്‍ പാട്ടിന്റെ വരികള്‍ വിശദീകരിച്ചു തരുന്നതിനിടെ വൈരമുത്തു തന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നും എന്തു ചെയ്യണമെന്ന് അറിയാതെ വൈരമുത്തുവിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് ചിന്മയി വെളിപ്പെടുത്തിയത്.