ഐയ്ക്ക് വേണ്ടി അർണോൾഡും ജാക്കിചാനുമെത്തുന്നു

180 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന വിക്രം ചിത്രമായ ഐയുടെ സംഗീതം പുറത്തിറക്കാൻ അർണോൾഡ് ഷ്വാർസെഗറും ജാക്കിചാനും എത്തും. എട്ട് ഭാഷകളിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ സംഗീതം ചെന്നൈയിൽ നടക്കുന്ന ചടങ്ങിൽ അർണോൾഡ് പുറത്തിറക്കുമ്പോൾ ഹൈദരബാദിൽ നടക്കുന്ന ചടങ്ങിൽ ചിത്രതിന്റെ തെലുങ്ക് പതിപ്പിന്റെ സംഗീതം ജാക്കിചാൻ പുറത്തിറക്കും. സെപ്തംബർ രണ്ടാവാരമാണ് സംഗീതം പുറത്തിറങ്ങുന്നത്.
 | 

എട്ട് രാജ്യങ്ങളിലായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ചൈനീസ്, തായ്‌വാനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ റിലീസ് ചെയ്യുന്നുണ്ട്. ലോകത്താകമാനം 20,000 തീയേറ്ററുകളിലാണ് ചിത്രം റീലിസ് ചെയ്യുന്നത്. ഇതിൽ 15000 തീയേറ്റർ ചൈനയിലാണ്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു ചിത്രം അത്രയധികം ചൈനീസ് തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. മൂന്ന് വ്യത്യസ്ത വേഷങ്ങളിൽ വിക്രം എത്തുന്ന ചിത്രത്തിന്റെ ആദ്യ പകുതിക്ക് വേണ്ടി ശരീര ഭാരം 110 കിലോയാക്കിയ വിക്രം രണ്ടാം പകുതിക്ക് വേണ്ടി ഭാരം 50 കിലോയായി കുറച്ചിരുന്നു. ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്ന അന്യന് ശേഷം ഹിറ്റ് സംവിധായകൻ ശങ്കറും വിക്രമും ഒന്നിക്കുന്ന ചിത്രമാണ് ഐ.

ഹോളീവുഡ് താരവും മുൻ കാലിഫോർണിയ ഗവർണ്ണറുമായ അർണോൾഡ് ഷ്വാർസെഗർ ചിത്രത്തിൽ അഥിതി താരമായും എത്തുന്നുണ്ട്. വിക്രത്തിനെ കൂടാതെ എമി ജാക്‌സൺ, സുരേഷ് ഗോപി, സന്താനം, ഉപൻ പട്ടേൽ, രാംകുമാർ ഗണേശ്, മോഹൻ കപൂർ, ശ്രീനിവാസൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത്. ശങ്കറും ശുഭയും ചേർന്ന് എഴുതിയിരിക്കുന്ന ചിത്രം ഓസ്‌കാർ ഫിലിംസിന്റെ ബാനറിൽ വേണു രവിചന്ദ്രനാണ് നിർമ്മിക്കുന്നത്. ചിത്രം ദീപാവലിക്ക് പ്രദർശനത്തിനെത്തും.