വിജയിയുടെ കത്തിക്കെതിരെ പ്രതിഷേധം; റിലീസ് മുടങ്ങിയേക്കും

സൂപ്പർ താരം വിജയ് നായകനാകുന്ന 'കത്തി'യുടെ ദീപാവലി റിലീസ് അനിശ്ചിതത്വത്തിലായി. സിനിമക്കെതിരെ തമിഴ്നാട്ടിലുയർന്ന പ്രതിഷേധങ്ങളാണ് റിലീസിന് തടസമാകുന്നത്. കത്തിയുടെ നിർമ്മാതാവിന് ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്ഷേയുമായി ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നാണ് ഒരു വിഭാഗം തമിഴ് സംഘടകൾ ആരോപിക്കുന്നത്. എൽ.ടി.ടി.ഇക്കെതിരായി യുദ്ധം നടത്തി ആയിരക്കണക്കിന് തമിഴരെ കൂട്ടക്കൊല ചെയ്ത രജപക്ഷേയുടെ ബിസിനസ് പങ്കാളിയെ തമിഴ്നാട്ടിൽ കാല്കുത്താൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
 | 
വിജയിയുടെ കത്തിക്കെതിരെ പ്രതിഷേധം; റിലീസ് മുടങ്ങിയേക്കും


ചെന്നൈ:
സൂപ്പർ താരം വിജയ് നായകനാകുന്ന ‘കത്തി’യുടെ ദീപാവലി റിലീസ് അനിശ്ചിതത്വത്തിലായി. സിനിമക്കെതിരെ തമിഴ്‌നാട്ടിലുയർന്ന പ്രതിഷേധങ്ങളാണ് റിലീസിന് തടസമാകുന്നത്. കത്തിയുടെ നിർമ്മാതാവിന് ശ്രീലങ്കൻ പ്രസിഡന്റ് മഹീന്ദ രജപക്ഷേയുമായി ബിസിനസ് ബന്ധങ്ങൾ ഉണ്ടെന്നാണ് ഒരു വിഭാഗം തമിഴ് സംഘടകൾ ആരോപിക്കുന്നത്. എൽ.ടി.ടി.ഇക്കെതിരായി യുദ്ധം നടത്തി ആയിരക്കണക്കിന് തമിഴരെ കൂട്ടക്കൊല ചെയ്ത രജപക്ഷേയുടെ ബിസിനസ് പങ്കാളിയെ തമിഴ്‌നാട്ടിൽ കാല്കുത്താൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ലൈക്കാ പ്രൊഡക്ഷൻസ് എന്ന കമ്പനിയാണ് കത്തി നിർമ്മിച്ചത്. നേരത്തേ പ്രതിഷേധങ്ങൾ ഉയർന്നതിനേത്തുടർന്ന് ചിത്രത്തിന്റെ പോസ്റ്ററുകളിൽ നിന്നും മറ്റ് പ്രചാരണ സംവിധാനങ്ങളിൽ നിന്നും ഇവരുടെ ലോഗോ ഒഴിവാക്കിയിരുന്നു. വിവിധ സംഘടനകളുമായി ഇത്തരം ഒത്തുതീർപ്പ് ഉണ്ടാക്കിയ ശേഷമാണ് ചിത്രത്തിന്റെ ദീപാവലി റിലീസ് പ്രഖ്യാപിച്ചത്. എന്നാൽ ഇന്നലെ രാത്രി ഒരു വിഭാഗം ആളുകൾ ചെന്നൈയിലെ സത്യം മൾട്ടിപ്ലെക്‌സ് അടിച്ചു തകർക്കുകയും തീയേറ്ററിന് നേരെ പെട്രോൾ ബോംബ് എറിയുകയും ചെയ്തു. നൂറു കണക്കിനാളുകൾ സിനിമ കണ്ടുകൊണ്ടിരിക്കേയായിരുന്നു ഇത്. ആർക്കും പരുക്കില്ല. സംഭവത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായിട്ടുമില്ല.

ആക്രമണത്തേത്തുടർന്ന് തീയേറ്റർ ഉടമകളുടെ സംഘടന യോഗം ചേർന്ന് സിനിമയുടെ റിലീസ് നടത്താൻ തങ്ങൾ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഷേധങ്ങൾ എല്ലാം പരിഹരിച്ചാൽ മാത്രമേ ചിത്രം റിലീസ് ചെയ്യൂ എന്നാണ് ഇവരുടെ നിലപാട്. ചിത്രം റിലീസ് ചെയ്തതിന്റെ പേരിൽ തങ്ങളുടെ തീയേറ്ററുകൾ നശിപ്പിക്കപ്പെടുമെന്ന ഭയമുള്ളതായും തീയേറ്റർ ഉടമകൾ പറയുന്നു.