‘ഒരു ഊരിലെ രണ്ട് രാജ’യിലെ ലക്ഷ്മി മേനോന്റെ ഗാനം

തമിഴിലെ യുവ നായികമാരിൽ ശ്രദ്ധേയയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ 'കുക്കുരു കുക്കുരു' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഏകനാഥിന്റെ വരികൾക്ക് ഡി ഇമാനാണ് ഈണം പകർന്നിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇനിയയുടെ ഡാൻസോടു കൂടിയ വീഡിയോ ഇപ്പോഴാണ് പുറത്തിറങ്ങുന്നത്.
 | 

‘ഒരു ഊരിലെ രണ്ട് രാജ’യിലെ ലക്ഷ്മി മേനോന്റെ ഗാനം
തമിഴിലെ യുവ നായികമാരിൽ ശ്രദ്ധേയയായ ലക്ഷ്മി മേനോൻ ആലപിച്ച ഒരു ഊരിലെ രണ്ട് രാജ എന്ന ചിത്രത്തിലെ ‘കുക്കുരു കുക്കുരു’ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. ഏകനാഥിന്റെ വരികൾക്ക് ഡി ഇമാനാണ് ഈണം പകർന്നിരിക്കുന്നത്. ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നുവെങ്കിലും ഇനിയയുടെ ഡാൻസോടു കൂടിയ വീഡിയോ ഇപ്പോഴാണ് പുറത്തിറങ്ങുന്നത്. നേരത്തെ ചിത്രത്തിലെ ഈ ഗാനത്തിൽ ആടാനായി ബോളീവുഡ് ഹോട്ട് താരം സണ്ണി ലിയോണിനു വേണ്ടി നിർമ്മാതാക്കൾ ശ്രമിച്ചിരുന്നു, എന്നാൽ സണ്ണിയുടെ പ്രതിഫലവും ഡേറ്റും പ്രശ്‌നമായപ്പോൾ സണ്ണിക്കു പകരം ഇനിയയെത്തി. ആർ.കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ഒരു ഊരിലെ രണ്ട് രാജ. ട്രെയിൻ യാത്രക്കിടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രത്തിലെ ഇതിവൃത്തം. വിമൽ, പ്രിയ ആനന്ദ്, സൂരി, നാസർ, അനുപമ കുമാർ, തമ്പി രാമയ്യ, സിങ്കാരമുത്തു, ശങ്കർ കൃഷ്ണമൂർത്തി, ശ്രുതി റെഡ്ഡി, സാഷാ ശ്രീ എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഗ്ലോബൽ ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ മൈക്കിൾ രായപ്പൻ നിർമ്മിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.