ആമ്പിളയുമായി പഴകിക്കലാം ഗാനം പുറത്തിറങ്ങി

പൂജൈയ്ക്കു ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രം ആമ്പിളയിലെ പഴകിക്കലാം എന്ന ഗാനം പുറത്തിറങ്ങി. തമിഴ് റാപ്പർ ഹിപ്പ് ഹോപ്പ് ആദി സ്വതന്ത്ര സംഗീത സംവിധായകനാവുന്ന ചിത്രമാണ് ആമ്പിള. ഹിപ്പ്ഹോപ്പ് ആദി തന്നെയാണ് ഗാനത്തിന്റെ വരികളെഴുതി സംഗീതം പകർന്ന് പാടിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ വിശാലും നായിക ഹൻസിക മോട്ട്വാനിയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
 | 

ആമ്പിളയുമായി പഴകിക്കലാം ഗാനം പുറത്തിറങ്ങി
പൂജൈയ്ക്കു ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രം ആമ്പിളയിലെ പഴകിക്കലാം എന്ന ഗാനം പുറത്തിറങ്ങി. തമിഴ് റാപ്പർ ഹിപ്പ് ഹോപ്പ് ആദി സ്വതന്ത്ര സംഗീത സംവിധായകനാവുന്ന ചിത്രമാണ് ആമ്പിള.  ഹിപ്പ്‌ഹോപ്പ് ആദി തന്നെയാണ് ഗാനത്തിന്റെ വരികളെഴുതി സംഗീതം പകർന്ന് പാടിയിരിക്കുന്നത്. ചിത്രത്തിലെ നായകൻ വിശാലും നായിക ഹൻസിക മോട്ട്‌വാനിയുമാണ് ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

അരമനൈ എന്ന ഹൊറർ കോമഡി ചിത്രത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രത്തിന് എസ് ബി രാംദാസ് കഥയും സുന്ദർ സി തിരക്കഥയും വെങ്കിട് രാഘവൻ സംഭാഷണവും എഴുതിയിരിക്കുന്നു. വിശാലിനേയും ഹൻസികയേയും കൂടാതെ വൈഭവ് റെഡ്ഡി, കിരൺ റാത്തോഡ്, സന്താനം, ഐശ്വര്യ, സതീഷ്, മധുരിമ, മാധവിലത, രമ്യ കൃഷ്ണൻ, തുൾസി, രാജീവ് ഗോവിന്ദപിള്ള, വിച്ചു വിശ്വനാഥ്, കനൽ കണ്ണൻ എന്നിവരും ചിത്രത്തിൽ  അഭിനയിക്കുന്നുണ്ട്. വിശാൽ ഫിലിം ഫാക്ടറിയുടെ ബാനറിൽ ഖുഷ്ബു സുന്ദറും, വിശാലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും.