പികെയുടെ തമിഴ് പതിപ്പിൽ കമൽഹാസൻ

ബോളിവുഡ് താരം ആമിർ ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം പികെയുടെ തമിഴ്പ്പതിപ്പിൽ ഉലകനായകൻ കമൽഹാസൻ. തമിഴിലും തെലുങ്കിലും നിർമിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമിനി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. രണ്ട് മാസത്തിനകം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. രാജ്കുമാർ ഹിരാനിയാണ് പികെ സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ മുന്നാഭായ് എം.ബി.ബി.എസിന്റെ തമിഴ് റീമേക്ക് 'വസൂൽരാജ'യിൽ കമൽ നായകനായി എത്തിയിരുന്നു. സംവിധായകന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോർട്ട്.
 | 

പികെയുടെ തമിഴ് പതിപ്പിൽ കമൽഹാസൻ
ചെന്നൈ: ബോളിവുഡ് താരം ആമിർ ഖാൻ നായകനായ സൂപ്പർഹിറ്റ് ചിത്രം പികെയുടെ തമിഴ്പ്പതിപ്പിൽ ഉലകനായകൻ കമൽഹാസൻ. തമിഴിലും തെലുങ്കിലും നിർമിക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ജമിനി പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. രണ്ട് മാസത്തിനകം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന വിവരം. രാജ്കുമാർ ഹിരാനിയാണ് പികെ സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ ചിത്രമായ മുന്നാഭായ് എം.ബി.ബി.എസിന്റെ തമിഴ് റീമേക്ക് ‘വസൂൽരാജ’യിൽ കമൽ നായകനായി എത്തിയിരുന്നു. സംവിധായകന്റെ കാര്യത്തിലും തീരുമാനം ആയിട്ടില്ലെന്നാണ് റിപ്പോർട്ട്.