ലിങ്കയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ലിങ്കയുടെ ട്രെയ്ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഡബിൾ റോളിലാണ് രജനിയെത്തുന്നത്. 1940 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രത്തിന് പൊൻ കുമരനാണ് തിരക്കഥയെഴുത്തുന്നത്.
 | 

 

ലിങ്കയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

 

ചെന്നൈ: സ്‌റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ലിങ്കയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ ഡബിൾ റോളിലാണ് രജനിയെത്തുന്നത്. 1940 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രത്തിന് പൊൻ കുമരനാണ് തിരക്കഥയെഴുത്തുന്നത്. സോനാക്ഷി സിൻഹ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ലിംഗ മൈസൂർ, റാമോജി ഫിലിം സിറ്റി, ഷിമോഗ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.

അനുഷ്‌ക ഷെട്ടി, സന്താനം, ജഗപതി ബാബു, ദേവ് ഗിൽ, കരുണാകരൻ, ബ്രഹ്മാനന്ദം, രാധാ രവി, വിജയകുമാർ, മനോബാല, പ്രഭു ഗണേശൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. എ.ആർ റഹ്മാനാണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. റോക്ക്‌ലൈൻ എന്റർടൈൻമെൻസിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12-ന് തീയേറ്ററുകളിലെത്തും.