‘രജനി’ക്കെതിരെ രജനികാന്ത് കോടതിയിൽ

മേ ഹൂം രജനികാന്ത് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സ്റ്റൈൽ മന്നൻ രജനികാന്ത് കോടതിയെ സമീപിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേരെന്നും തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ തലക്കെട്ടിൽ പേര് ഉൾപ്പെടുത്തിയതെന്നും രജനികാന്ത് കോടതിയെ അറിയിച്ചു.
 | 
‘രജനി’ക്കെതിരെ രജനികാന്ത് കോടതിയിൽ

ചെന്നൈ: മേ ഹൂം രജനികാന്ത് എന്ന ബോളിവുഡ് ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സ്‌റ്റൈൽ മന്നൻ രജനികാന്ത് കോടതിയെ സമീപിച്ചു. തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് ചിത്രത്തിന്റെ പേരെന്നും തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ തലക്കെട്ടിൽ പേര് ഉൾപ്പെടുത്തിയതെന്നും രജനികാന്ത് കോടതിയെ അറിയിച്ചു.

കേസ് പരിഗണിക്കുന്നത് 22-ലേക്ക് മാറ്റിവച്ച കോടതി സിനിമയുടെ റിലീസ് സ്റ്റേ ചെയ്തു. ജസ്റ്റിസ് എസ്. തമിഴ്‌സെൽവനാണ് റിലീസിംഗ് തടഞ്ഞ് കൊണ്ട് ഉത്തരവിട്ടത്. തന്റെ സൂപ്പർ സ്റ്റാർ പരിവേഷം വിറ്റ് കാശുണ്ടാകാനാണ് ചിത്രത്തിന്റെ നിർമ്മാതാവ് ശ്രമിക്കുന്നതെന്നും രജനി ആരോപിച്ചു.

ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ പേര് കില്ലർ രജനികാന്ത് എന്നാണ്. മണ്ടനും തമാശക്കാരനുമായ ഒരു സി.ബി.ഐ ഉദ്യോഗസ്ഥന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഫൈസൽ സെയ്ഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആദിത്യ മേനോനാണ് നായകനാകുന്നത്. കവിത, ശക്തി കപൂർ, സുനിൽ പാൽ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.