ലിംഗയുടെ സംഗീതം നവംബർ 9-ന്

രജനികാന്ത് ചിത്രം ലിംഗയുടെ സംഗീതം നവംബർ 9-ന് പുറത്തിറങ്ങും. എ ആർ റഹ്മാൻ സംഗീതം സംവിധാന നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ഇറോസ് മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും അന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ രജനിയുടെ പ്രത്യക്ഷപ്പെടുന്ന ഇൻട്രോ ഗാനം മക്കാവു, ദുബൈ, അബുദാബി എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരിച്ചതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
 | 

ലിംഗയുടെ സംഗീതം നവംബർ 9-ന്
രജനികാന്ത് ചിത്രം ലിംഗയുടെ സംഗീതം നവംബർ 9-ന് പുറത്തിറങ്ങും. എ ആർ റഹ്മാൻ സംഗീതം സംവിധാന നിർവഹിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് ഇറോസ് മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അന്ന് തന്നെ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ രജനിയുടെ പ്രത്യക്ഷപ്പെടുന്ന ഇൻട്രോ ഗാനം മക്കാവു, ദുബൈ, അബുദാബി എന്നിവിടങ്ങളിൽ വച്ചാണ് ചിത്രീകരിച്ചതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.

കൊച്ചടിയാന് ശേഷം രജനികാന്തും കെ എസ് രവികുമാറും ഒന്നിക്കുന്ന ചിത്രമായ ലിംഗയിൽ രജനി ഡബിൾ റോളിലാണ് എത്തുന്നത്.  സോനാക്ഷി സിൻഹ തമിഴിൽ ആദ്യമായി അഭിനയിക്കുന്ന ലിംഗ മൈസൂർ, റാമോജി ഫിലിം സിറ്റി, ഷിമോഗ എന്നിവിടങ്ങിലായാണ് ചിത്രീകരിച്ചിരിക്കുന്നത്.

അനുഷ്‌ക ഷെട്ടി, ജഗപതി ബാബു, ദേവ് ഗിൽ, സന്താനം, കരുണാകരൻ, ബ്രഹ്മാനന്ദൻ, രാധാ രവി, വിജയകുമാർ, ആർ സുന്ദരരാജൻ, മനോബാല, പ്രഭു ഗണേഷൻ തുടങ്ങിയവരാണ് അഭിനയിക്കുന്നത്. റോക്ക്‌ലൈൻ എന്റർടൈൻമെൻസിന്റെ ബാനറിൽ റോക്ക്‌ലൈൻ വെങ്കിടേഷ് നിർമ്മിക്കുന്ന ചിത്രം രജനികാന്തിന്റെ ജന്മദിനമായ ഡിസംബർ 12-ന് തീയേറ്ററുകളിലെത്തും.