വെയ് രാജാ വെയ്: സംഗീതം ഡിസംബർ 10-ന്

ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം വെയ് രാജാ വെയ്യിലെ ഗാനങ്ങൾ ഡിസംബർ 10-നെത്തും. യുവാൻ ശങ്കർരാജയാണ് ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ധനുഷ് എഴുതി, യുവാൻ ഈണം നൽകി ഇളയരാജ പാടിയ പാട്ടും ചിത്രത്തിലുണ്ടെന്നത് വെയ് രാജ വെയ്യുടെ പ്രത്യേകതയാണ്.
 | 

നേരത്തെ മയക്കം എന്ന, ത്രീ, എതിർ നീച്ചൽ, മരിയാൻ, വേലൈ ഇല്ല പട്ടധാരി തുടങ്ങിയ ചിത്രങ്ങൾക്ക് ഗാനങ്ങളെഴുതിയിട്ടുള്ള ധനുഷ്, ആദ്യമായാണ് യുവാൻ ശങ്കർ രാജയ്ക്കു വേണ്ടി പാട്ടെഴുതുന്നത്. ചൂതാട്ടത്തിന്റെ കഥപറയുന്ന ചിത്രമാണ് വെയ് രാജാ വെയ്. കടൽ എന്ന മണിരത്‌നം ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഗൗതം കാർത്തിക്കാണ് ചിത്രത്തിലെ നായകനായി അഭിനയിക്കുന്നത്.

ഗൗതമിനെ കൂടാതെ പ്രിയ ആനന്ദ്, തപ്‌സി, വിവേക്, ഡാനിയൽ ബാലാജി, വസന്ത്, ഗായത്രി രഘുറാം, സതീഷ്, ശ്രീരഞ്ജിനി, ബോസ് വെങ്കട്, എം.എസ് ഭാസ്‌കർ, മനോബാല, മയിൽസ്വാമി, സ്വാമിനാഥൻ തുടങ്ങിയ അഭിനയിക്കുന്ന ചിത്രത്തിൽ ധനുഷ് അഥിതി താരമായി എത്തുന്നുണ്ട്.  മദർ കാർകിയും ഐശ്വര്യ ധനുഷും ചേർന്നെഴുതിയിരിക്കുന്ന ചിത്രം എജിഎസ് എന്റർടൈൻമെൻസിന്റെ ബാനറിൽ കൽപാത്തി എസ് അഗോരം, കാൽപാത്തി എസ് ഗണേഷ്, കാൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.