
കാലിഫോര്‍ണിയ: ഹോളിവുഡിലെ ഇന്ത്യന്‍ സുന്ദരി പ്രിയങ്ക ചോപ്രയുടെ ജന്മദിനാഘോഷമാണ് ഇന്നത്തെ സോഷ്യല്‍ മീഡിയാ ട്രെന്‍ഡിംഗ് വാര്‍ത്ത. ഭര്‍ത്താവ് നിക് ജോനാസും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് കാലിഫോര്‍ണിയയില്‍ നടന്ന ആഘോഷത്തില്‍ പങ്കെടുത്തത്. ബോളിവുഡ് സുന്ദരിയും പ്രിയങ്കയുടെ കുടുംബാംഗവുമായ പരിണീതി ചോപ്രയും ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു.
പരിണീതിയും നികും ആഘോഷങ്ങളുടെ ദൃശ്യങ്ങളും പുറത്തു വിട്ടിട്ടുണ്ട്. മിയാമിയിലെ നൈറ്റ് ക്ലബ്ബിലായിലായിരുന്നു ആഘോഷം. 37 വയസ് തികഞ്ഞ പ്രിയങ്കയുടെ ജന്മദിനാഘോഷം 10 മില്യണിലധികം പേരാണ് സോഷ്യല് മീഡിയയില് ഇതിനോടകം കണ്ടത്. ഹോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന പ്രിയങ്ക ഇപ്പോള്‍ കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്.
വീഡിയോ കാണാം