സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപണം; തനിക്കു നേരെ വധഭീഷണിയെന്ന് നടി

സിനിമയില് നഗ്നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടിക്ക് വധഭീഷണി. 18.5.2009 എന്ന സിനിമയില് അഭിനയിച്ചതിന് അജ്ഞാതര് ഭീഷണിപ്പെടുത്തുന്നതായി നടി ധന്യ എന്ന റഫിയ ബാനു നല്കിയ പരാതിയില് പറയുന്നു. ചെന്നൈ സിറ്റി പോലീസിന് നല്കിയ പരാതിയിലാണ് ധന്യ വധഭീഷണി നേരിടുന്നതായി പറഞ്ഞിരിക്കുന്നത്. സംഭവത്തില് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്
 | 

സിനിമയില്‍ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപണം; തനിക്കു നേരെ വധഭീഷണിയെന്ന് നടി

സിനിമയില്‍ നഗ്‌നയായി അഭിനയിച്ചുവെന്നാരോപിച്ച് പുതുമുഖ നടിക്ക് വധഭീഷണി. 18.5.2009 എന്ന സിനിമയില്‍ അഭിനയിച്ചതിന് അജ്ഞാതര്‍ ഭീഷണിപ്പെടുത്തുന്നതായി നടി ധന്യ എന്ന റഫിയ ബാനു നല്‍കിയ പരാതിയില്‍ പറയുന്നു. ചെന്നൈ സിറ്റി പോലീസിന് നല്‍കിയ പരാതിയിലാണ് ധന്യ വധഭീഷണി നേരിടുന്നതായി പറഞ്ഞിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

ഭീഷണി കോളുകള്‍ വന്ന ഫോണ്‍ നമ്പരുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ കോളുകള്‍ വിളിച്ചവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. സിനിമ പുറത്തിറങ്ങിയാല്‍ കൊല്ലുമെന്ന് അജ്ഞാതന്‍ പറഞ്ഞതായി ധന്യ പറയുന്നു. ഫോണെടുത്ത സമയം മുതല്‍ അജ്ഞാതന്‍ മാന്യമല്ലാത്ത രീതിയിലാണ് സംസാരിച്ചതെന്നും നടി പറഞ്ഞു.

തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കി നിര്‍മ്മിച്ച ചിത്രമാണ് ‘18.5.2009’. സമാന പശ്ചാത്തലത്തില്‍ ഒരുക്കിയ മറ്റൊരു ചിത്രത്തിലും ധന്യ അഭിനയിച്ചിരുന്നു. ഇത് ഇന്ത്യയില്‍ നിരോധിച്ച സിനിമയാണ്.