ബജറ്റിൽ ഊന്നൽ കാർഷിക മേഖലക്കും സംരംഭകത്വത്തിനും

സംസ്ഥാന ധനമന്ത്രി ശ്രീ. കെ.എം. മാണിഅവതരിപ്പിച്ച 2015-16 വർഷത്തേക്കുളള ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്്.വിലത്തകർച്ച നേരിടുന്ന റബറിന്റെ താങ്ങുവില 150 കോടിയായി ഉയർത്തിയത് റബർ കർഷകർക്ക് ഏറെ പ്രയോജനപ്പെടും. 300 കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട് 20,000 മെട്രിക് ടൺ റബർ സംഭരിക്കുന്നതിലൂടെ വിപണിവിലയിലുളള വ്യത്യാസം കർഷകർക്ക് നേരിട്ട് സബ്സിഡിയായി അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും.
 | 

ഡോ. ടി.പി.സേതുമാധവൻ

ബജറ്റിൽ ഊന്നൽ കാർഷിക മേഖലക്കും സംരംഭകത്വത്തിനും
സംസ്ഥാന ധനമന്ത്രി ശ്രീ. കെ.എം. മാണിഅവതരിപ്പിച്ച 2015-16 വർഷത്തേക്കുളള ബഡ്ജറ്റിൽ കാർഷിക മേഖലയ്ക്ക് മുന്തിയ പരിഗണന നൽകിയിട്ടുണ്ട്്.വിലത്തകർച്ച നേരിടുന്ന റബറിന്റെ താങ്ങുവില 150 കോടിയായി ഉയർത്തിയത് റബർ കർഷകർക്ക് ഏറെ പ്രയോജനപ്പെടും.  300 കോടി രൂപ ഇതിനായി നീക്കി വച്ചിട്ടുണ്ട്  20,000 മെട്രിക് ടൺ റബർ സംഭരിക്കുന്നതിലൂടെ വിപണിവിലയിലുളള വ്യത്യാസം കർഷകർക്ക് നേരിട്ട് സബ്‌സിഡിയായി അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭിക്കും.

ബജറ്റിൽ ഊന്നൽ കാർഷിക മേഖലക്കും സംരംഭകത്വത്തിനുംനെല്ല്‌സംഭരണത്തിന് 300 കോടി നീക്കിവെച്ചതും,സംഭരിച്ച് ഒരാഴ്ചക്കകം സബ്‌സിഡി നൽകാനുളള തീരുമാനവും നെൽക്കർഷകർക്ക് ഏറെ ഉപകാരപ്രദമാകും.  കാർഷികവായ്പ യഥാസമയം തിരിച്ചടക്കുന്ന കർഷകർക്ക് പലിശ സബ്‌സിഡി ഉദാരമാക്കാനുളള നടപടി, തെങ്ങിൽ നിന്നും നീര ഉൽപാദിപ്പിക്കാനായി നീര ടെക്‌നീഷ്യൻമാർക്ക് സബ്‌സിഡി നൽകാനുളള തീരുമാനം, നീര ഉൽപാദക സംഘങ്ങൾക്കുളള ധനസഹായം, നാളികേര സംഭരണത്തിനുളള ഉയർന്ന നീക്കിയിരുപ്പ്, വ്യക്തിഗത തോട്ടങ്ങൾക്കുളള പ്ലാന്റേഷൻ നികുതി പിൻവലിക്കാനുളള തീരുമാനം എന്നിവ കാർഷിക മേഖലക്ക് ഉണർവ്വ് പകരും.

തേനുൽപാദനം വർദ്ധിപ്പിക്കാനുളള ഹണിമിഷൻ, ഹൈടെക് ഫാമിങ്ങ്, നാല് കാർഷിക പോളിക്ലിനിക്കുകൾ, വെറ്ററിനറി പോളിക്ലിനിക്, അട്ടപ്പാടിയിൽ സംസ്ഥാന പൗൾട്രി ഡവലപ്‌മെന്റ് കോർപ്പറേഷനുമായി ചേർന്ന് മുട്ടക്കോഴി ഫാമുകൾ തുടങ്ങാനുളള നിർദ്ദേശം കാർഷിക അനുബന്ധ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും
.
സംരംഭകത്വ വികസനത്തിന് ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടുണ്ട്്.  കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ഡിജിറ്റൽ കേരള പദ്ധതിയിലൂടെ ഐടി, ഐടി അധിഷ്ഠിത, ഇ-ഗവേണൻസ് മേഖലയ്ക്ക് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. വിവര സാങ്കേതിക രംഗത്തെ വളർച്ചക്ക് ആനുപാതികമായി ആവിഷ്‌ക്കരിക്കുന്ന Internet, WiFi, Virtual IT System,  Online Services, Governance Innovation fund  ഇന്റർനെറ്റ്്, വൈഫൈ, വിർച്്വൽ ഐറ്റി സിസ്റ്റം, ഓൺലൈൻ സർവീസുകൾ, ഗവേർണൻസ് ഇന്നവേഷൻ ഫണ്ട് എന്നിവ സേവന മേഖലക്ക് കരുത്തേകും.

സ്മാർട്ട് ക്ലാസ്സ്‌റൂം, ഇ-ഓഫീസ് സംവിധാനം എന്നിവയും ഐടി അധിഷ്ഠിത മേഖലയ്ക്ക് ഉണർവേകും.  തൊഴിൽ മേഖലയിൽ സംരംഭകത്വ- സ്റ്റാർട്ടപ്പ് വില്ലേജ് പദ്ധതികൾ, ക്യാംപസ്സുകളിൽ Technolgy Based Incubation Centers, വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പക്ക് പലിശ ഇളവ്, അടിസ്ഥാന സൗകര്യവികസനത്തിന് 2000 കോടി നീക്കിയിരിപ്പ്, കില സർവ്വകലാശാലയാക്കാനുളള തീരുമാനം, ഇൻഫ്രാസ്ട്രക്ചർ ഡവലപ്പ്‌മെന്റ് ബോർഡ്, വനിതാ സംരംഭകത്വ പദ്ധതികൾ എന്നിവ വിദ്യാഭ്യാസ-തൊഴിൽ മേഖലയുടെ സമഗ്ര വികസനത്തിനുതകും.

വ്യവസായ മേഖലക്കുളള സ്‌പൈസസ് അടക്കമുളള പ്രത്യേക മിഷനുകൾ, സ്വയംതൊഴിൽ സംരംഭത്തിന് പ്രത്യേക പദ്ധതി,  പേറ്റന്റ് സാങ്കേതികവിദ്യ വ്യവസായ വൽക്കരിക്കുന്ന പദ്ധതികൾക്കുളള പലിശയിളവ്, ഉപരിപഠനം, ഗവേഷണംഎന്നിവ പ്രോത്സാഹിപ്പിക്കാനുളള പദ്ധതികൾ എന്നിവ ഉന്നത വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് കരുത്തേകും.

വയനാട്, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാലയുടെ വ്യവസായ സംരംഭകത്വ വിഭാഗത്തിൽ ഡയറക്ടറാണ് ലേഖകൻ