ആപ്പിൾ വാച്ചുകൾ മാർച്ചിൽ വിപണിയിലെത്തും

ടെക് ലോകം ആകാംഷയോടെ കാത്തിരുന്ന ആപ്പിൾ വാച്ച് മാർച്ചിൽ വിപണിയിലെത്തും. മാർച്ച് അവസാനത്തോടെ എല്ലാ പ്രമുഖ സ്റ്റോറുകളിലും ഉത്പന്നങ്ങൾ എത്തിക്കാനാണ് ആപ്പിൾ പദ്ധതിയിടുന്നത്. പുതിയ ഉല്പന്നം ഉപയോഗിക്കാനാനായി ആപ്പിൾ റീട്ടെയ്ൽ സ്റ്റോറിലെ തൊഴിലാളികൾക്ക് പരിശീലനം നൽകാനായി ട്രെയിനിംഗ് പ്രോഗ്രാമുകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി ഒൻപത് മുതൽ 16 വരെയാണ് ട്രെയിനിംഗ് പ്രോഗ്രാം നടക്കുന്നത്.
 | 

349 ഡോളറാണ് ആപ്പിൾ വാച്ചിന്റെ വില. ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 5, 5എസ് തുടങ്ങിയവയുടേതിനു സമാനമാണ് ആപ്പിൾ വാച്ചിന്റെ ഗുണങ്ങൾ. രണ്ടു സൈസുകളിൽ ഇതു ലഭ്യമാണ്. ആപ്പിളിന്റെ തനതായ ഡിസൈനുമായാണ് ആപ്പിൾ വാച്ച് എത്തിയിരിക്കുന്നത്. കൈത്തണ്ടയിലണിയാവുന്ന ഒരു ചെറുകമ്പ്യൂട്ടറാണ് ആപ്പിൾ വാച്ച്. ഫ്‌ളാറ്റ് സ്‌ക്രീനും പോറലേൽക്കാത്ത സഫയർ ഗ്ലാസ്സിന്റെ സംരക്ഷണവും ആപ്പിൾ ഉറപ്പു തരുന്നു. സ്മാർട് വാച്ചിലൂടെ സാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ആപ്പിൾ വാച്ചിലുമുണ്ടായിരിക്കും.

‘ഡിജിറ്റൽ ക്രൗൺ’ എന്ന പേരിൽ സ്‌ക്രോളിങ് പോലുള്ള സ്‌ക്രീൻ നിയന്ത്രണങ്ങൾ എളുപ്പമാക്കാനുള്ള വിദ്യയും ആപ്പിൾ വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാച്ചിന്റെ വശത്തുള്ള ഡിജിറ്റൽ ക്രൗൺ ഉപയോഗിച്ച് സ്‌ക്രീനിൽ തൊടാതെ തന്നെ സ്‌ക്രോൾ ചെയ്യാനും സൂം ചെയ്യാനുമൊക്കെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. നാലുവർഷത്തിനു ശേഷമാണ് ആപ്പിൾ ഒരു പുതിയ ഉത്പന്നം അവതരിക്കുന്നത്. 2010ൽ ഐപാഡ് പുറത്തിറക്കിയ ശേഷം അവതരിപ്പിക്കുന്ന ആദ്യ ഗാഡ്ജറ്റാണ് ആപ്പിൾ വാച്ച്.