ഐബെറിയുടെ ഓക്‌സസ് ഓറ എ1 ഇന്ത്യയിലുമെത്തി

ഐബെറിയുടെ പുതിയ സ്മാർട്ട്ഫോണായ ഓക്സസ് ഓറ എ 1 ഇന്ത്യയിലും ലഭ്യമാകാൻ തുടങ്ങി. ഇ കോമേഴ്സ് സ്റ്റോറായ ഇബേയിൽ നിന്നാണിത് വാങ്ങാൻ സാധിക്കുന്നത്. 9,990 രൂപയാണ് വില.
 | 
ഐബെറിയുടെ ഓക്‌സസ് ഓറ എ1 ഇന്ത്യയിലുമെത്തി

ഐബെറിയുടെ പുതിയ സ്മാർട്ട്‌ഫോണായ ഓക്‌സസ് ഓറ എ 1  ഇന്ത്യയിലും ലഭ്യമാകാൻ തുടങ്ങി. ഇ കോമേഴ്‌സ് സ്‌റ്റോറായ ഇബേയിൽ നിന്നാണിത് വാങ്ങാൻ സാധിക്കുന്നത്. 9,990 രൂപയാണ് വില.

മെഡിടീക്കിന്റെ ഒക്ടാ കോർ പ്രൊസസ്സറാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. 1 ജിബി റാമാണിതിനുള്ളത്. ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നത്. അഞ്ച് ഇഞ്ച് ഒജിഎസ് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയും 2800 എംഎഎച്ച് ബാറ്ററിയുമാണ് ഓറ എ 1നുള്ളത്. 13 മെഗാപിക്‌സൽ റിയർ ക്യാമറയും 8 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറയുമാണീ ഫോണിലുള്ളത്. 64 ജിബിയുള്ള മൈക്രോ എസ്ഡി കാർഡിനെ ഫോൺ സപ്പോർട്ട് ചെയ്യും. 7.5 മില്ലിമീറ്റർ കനമുള്ള ഫോണിന് മെറ്റാലിക് അലോയ് റിം, മാറ്റ് ഫിനിഷ് ചെയ്ത റിയർ സർ്‌ഫേസ് എന്നിവയുമുണ്ട്.