ആപ്പിള്‍ 7 പ്ലസ് ഐഫോണില്‍ നിന്ന് അസാധാരണ ശബ്ദമെന്ന് പരാതി

ആപ്പിള് ഈയിടെ പുറത്തിറക്കിയ ഐഫോണ് 7 പ്ലസില് നിന്ന് അസാധാരണ ശബ്ദം പുറത്തുവരുന്നതായി പരാതി. ചീറ്റുന്നതുപോലുള്ള ശബ്ദമാണ് പുറത്തുവരുന്നതെന്ന് ഉപയോക്താക്കളില് ചിലര് പറഞ്ഞു. 512 പിക്സല്സ് എന്ന ബ്ലോഗിലൂടെ സ്റ്റീഫന് ഹാക്കറ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. ഐഫോണിന്റെ പുറകുവശത്തുനിന്നാണ് ഈ ശബ്ദം കേള്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാക്കറ്റിന് പിന്നാലെ ടെക് ക്രഞ്ചസിന്റെ ഡാരല് എതെറിംഗ്ടണും ഈ വാര്ത്ത സ്ഥിരീകരിച്ചു. ഫോണിനകത്തുള്ള കോയില് വൈനെന്ന ഭാഗമാകാം ശബ്ദത്തിന് കാരണമെന്ന് വാദമുണ്ട്. ഇലക്ട്രോമാഗ്നറ്റിക് എഫക്റ്റുകളും അസാധാരണ ശബ്ദത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര് അഭിപ്രായപ്പെട്ടു.
 | 
ആപ്പിള്‍ 7 പ്ലസ് ഐഫോണില്‍ നിന്ന് അസാധാരണ ശബ്ദമെന്ന് പരാതി

ആപ്പിള്‍ ഈയിടെ പുറത്തിറക്കിയ ഐഫോണ്‍ 7 പ്ലസില്‍ നിന്ന് അസാധാരണ ശബ്ദം പുറത്തുവരുന്നതായി പരാതി. ചീറ്റുന്നതുപോലുള്ള ശബ്ദമാണ് പുറത്തുവരുന്നതെന്ന് ഉപയോക്താക്കളില്‍ ചിലര്‍ പറഞ്ഞു. 512 പിക്‌സല്‍സ് എന്ന ബ്ലോഗിലൂടെ സ്റ്റീഫന്‍ ഹാക്കറ്റാണ് ആദ്യം ഈ വിവരം പുറത്തുവിട്ടത്. ഐഫോണിന്റെ പുറകുവശത്തുനിന്നാണ് ഈ ശബ്ദം കേള്‍ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹാക്കറ്റിന് പിന്നാലെ ടെക് ക്രഞ്ചസിന്റെ ഡാരല്‍ എതെറിംഗ്ടണും ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഫോണിനകത്തുള്ള കോയില്‍ വൈനെന്ന ഭാഗമാകാം ശബ്ദത്തിന് കാരണമെന്ന് വാദമുണ്ട്. ഇലക്ട്രോമാഗ്നറ്റിക് എഫക്റ്റുകളും അസാധാരണ ശബ്ദത്തിന് കാരണമായേക്കാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ അപ്ലിക്കഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ഐഫോണിലെ എ10 ഫ്യൂഷന്‍ പ്രോസസറില്‍ നിന്നും ശബ്ദമുണ്ടാകുന്നുവെന്നതാണ് മറ്റൊരു വാദം.

വീഡിയോ കാണാം