തണുത്തുറഞ്ഞ തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു കിട്ടി; ഇപ്പോഴും പ്രവര്‍ത്തന ക്ഷമം

തണുത്തുറഞ്ഞ തടാകത്തില് വീണ ഫോണ് ഒരു വര്ഷത്തിനു ശേഷം തിരിച്ചു കിട്ടിയപ്പോഴും പ്രവര്ത്തനക്ഷമം. മൈക്കിള് ഗണ്ട്രം എന്നയാളുടെ ഫോണ് ആണ് 2015 മാര്ച്ചില് കൈല് തടാകത്തില് വീണ് നഷ്ടപ്പെട്ടത്. മൈനസ് 25 ഡിഗ്രി കാലാവസ്ഥയില് കൈല് തടാകത്തില് ഐസ് ഫിഷിംഗ് നടത്തുന്നതിനിടെയാണ് ഫോണ് വെള്ളത്തില് വീണ് കാണാതായത്.
 | 

തണുത്തുറഞ്ഞ തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു കിട്ടി; ഇപ്പോഴും പ്രവര്‍ത്തന ക്ഷമം

പെന്‍സില്‍വാനിയ: തണുത്തുറഞ്ഞ തടാകത്തില്‍ വീണ ഫോണ്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു കിട്ടിയപ്പോഴും പ്രവര്‍ത്തനക്ഷമം. മൈക്കിള്‍ ഗണ്‍ട്രം എന്നയാളുടെ ഫോണ്‍ ആണ് 2015 മാര്‍ച്ചില്‍ കൈല്‍ തടാകത്തില്‍ വീണ് നഷ്ടപ്പെട്ടത്. മൈനസ് 25 ഡിഗ്രി കാലാവസ്ഥയില്‍ കൈല്‍ തടാകത്തില്‍ ഐസ് ഫിഷിംഗ് നടത്തുന്നതിനിടെയാണ് ഫോണ്‍ വെള്ളത്തില്‍ വീണ് കാണാതായത്. ചൂണ്ടയില്‍ കുരുങ്ങിയ മീന്‍ വലിക്കുന്നതിനിടെ മടിയില്‍ വെച്ച് ഫോണ്‍ തടാകത്തിലെ ഐസ് പ്രതലത്തിലേക്ക് വീഴുകയും കട്ടി കുറഞ്ഞ ഐസ് പാളി തുളച്ച് വെള്ളത്തില്‍ മുങ്ങുകയുമായിരുന്നു.

ഒരു വര്‍ഷത്തിനു ശേഷം ഡാനിയേല്‍ കാല്‍ഗ്രന്‍ എന്ന മെക്കാനിക്കല്‍ എഞ്ചിനീയറാണ് ഫോണ്‍ കണ്ടെത്തിയത്. കഴിഞ്ഞ ഒക്ടോബറില്‍ മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തടാകത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് 6 ഇഞ്ചോളം ചെളിയില്‍ പുതഞ്ഞു കിടന്ന ഐഫോണ്‍ കിട്ടിയത്. വീട്ടിലേക്ക് കൊണ്ടുവന്ന ഫോണ്‍ ഡാനിയേല്‍ കാല്‍ഗ്രന്‍ വൃത്തിയാക്കി ഈര്‍പ്പം വലിയാനായി രണ്ടു ദിവസം അരിയില്‍ ഇട്ടു സൂക്ഷിച്ചു.

അതിനു ശേഷം ചാര്‍ജ് ചെയ്ത് ഓണാക്കി നോക്കിയപ്പോള്‍ സാധാരണ പോലെ പ്രവര്‍ത്തിച്ചു. ഇതില്‍ നിന്ന് ഉടമസ്ഥന്റെ നമ്പര്‍ കണ്ടെത്തി അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ ഫോണ്‍ സംരക്ഷിക്കപ്പെട്ടത് അതിന്റെ കവര്‍ മൂലമാണെന്ന് വിലയിരുത്തപ്പെടുന്നു. വെള്ളത്തെ പ്രതിരോധിക്കാനുള്ള ശേഷി പഴയ ഐഫോണുകള്‍ക്കില്ല. ഐഫോണ്‍7 മുതലാണ് വാട്ടര്‍ റെസിസ്റ്റന്റ് മോഡലുകള്‍ ആപ്പിള്‍ അവതരിപ്പിച്ചത്.