സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറുമായി വണ്‍ പ്ലസ് 3-ടി വിപണിയിലേക്ക്

വണ് പ്ലസിന്റെ ഫ്ളാഗ്ഷിപ്പ് ഫോണായ വണ് പ്ലസ് 3യുടെ നവീകരിച്ച മോഡല് വണ് പ്ലസ് 3-ടി പുറത്തിറക്കി. സ്നാപ്ഡ്രാഗണ് 821 പ്രോസസറാണ് പുതിയ മോഡലിന്റെ ആകര്ഷണം. 3400 എം.എ.എച്ച് ബാറ്ററിയും മികച്ച കോണ്ഫിഗറേഷനുള്ള മുന് കാമറയുമാണ് മറ്റ് സവിശേഷതകള്
 | 

സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറുമായി വണ്‍ പ്ലസ് 3-ടി വിപണിയിലേക്ക്

വണ്‍ പ്ലസിന്റെ ഫ്‌ളാഗ്ഷിപ്പ് ഫോണായ വണ്‍ പ്ലസ് 3യുടെ നവീകരിച്ച മോഡല്‍ വണ്‍ പ്ലസ് 3-ടി പുറത്തിറക്കി. സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറാണ് പുതിയ മോഡലിന്റെ ആകര്‍ഷണം. 3400 എം.എ.എച്ച് ബാറ്ററിയും മികച്ച കോണ്‍ഫിഗറേഷനുള്ള മുന്‍ കാമറയുമാണ് മറ്റ് സവിശേഷതകള്‍. ഇന്ത്യന്‍ വിപണിയില്‍ ഫോണ്‍ എന്ന് എത്തുമെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഏകദേശം 29000 രൂപ പ്രാരംഭ വിലയാണ് പ്രതീക്ഷിക്കുന്നത്.

ഇരു ഫോണുകളുടെയും സോഫ്റ്റ് വെയര്‍ അപ്‌ഡേഷനുകള്‍ വരുന്നത് ഒരുമിച്ചായിരിക്കുമെന്ന് കമ്പനി വ്യക്താക്കള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം തന്നെ ആന്‍ഡ്രോയ്ഡ് 7 ആയ ന്യൂഗട്ടും ഫോണില്‍ ലഭ്യമാക്കുമെന്നും കംപനി പറയുന്നു.
128 GB മോഡലും വണ്‍ പ്ലസ് 3-ടിയുടെതായി പുറത്തിറങ്ങും. ‘ബോള്‍ഡ് ഗണ്‍മെറ്റല്‍’ ‘സോഫ്റ്റ് ഗോള്‍ഡ് എന്നീ കളറുകളിലാവും ലഭിക്കുക. ഇതില്‍ ബോള്‍ഡ് ഗണ്‍മെറ്റല്‍ ഓപ്ഷനിലാണ് 128 GB വേരിയന്റ് ലഭിക്കുക.

മറ്റ് വിവരങ്ങള്‍
5.5 ഇഞ്ച് AMOLED ഡിസ്‌പ്ലെ (1920*1080)
നൈറ്റ് മൂഡ്
16MP പിന്‍ക്ാമറ
4K വീഡിയോ
6GB LPDDR RAM
64 & 128 GB Storage
158 gm ഭാരം