സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7ന്റെ പുനര്‍വില്‍പ്പന നീട്ടിവെച്ചു

ബാറ്ററി തകരാറിനെത്തുടര്ന്ന് തിരിച്ചുവിളിച്ച സാംസങ്ങ് ഗ്യാലക്സി നോട്ട് 7ന്റെ ദക്ഷിണ കൊറിയയിലുള്ള പുനര്വില്പ്പന നീട്ടിവെച്ചു. മൂന്ന് ദിവസത്തേക്കാണ് നീട്ടിവെച്ചത്. നിലവില് വിറ്റുപോയ ഫോണുകള് പൂര്ണമായി തിരിച്ചുവാങ്ങുന്നതിനാണ് ഒക്ടോബര് ഒന്ന് വരെ വില്പ്പന നീട്ടിവെച്ചത്. കമ്പനിയുടെ 10 ആഗോള മാര്ക്കറ്റുകളില് നിന്ന് നോട്ട് 7 ഫോണുകള് എത്രയും വേഗം തിരിച്ചുവിളിച്ച് പുതിയ ഫോണുകള് ഇറക്കാനുളള പദ്ധതി ഈ മാസം രണ്ടിനാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. ബാറ്ററി തകരാറിനെത്തുടര്ന്ന് ആഗോളതലത്തില് പല ഉപയോക്താക്കളുടേയും ഫോണ് പൊട്ടിത്തെറിച്ച് അപകടങ്ങള് ഉണ്ടായതിനെത്തുടര്ന്നാണിത്.
 | 

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7ന്റെ പുനര്‍വില്‍പ്പന നീട്ടിവെച്ചു

സോള്‍: ബാറ്ററി തകരാറിനെത്തുടര്‍ന്ന് തിരിച്ചുവിളിച്ച സാംസങ്ങ് ഗ്യാലക്‌സി നോട്ട് 7ന്റെ ദക്ഷിണ കൊറിയയിലുള്ള പുനര്‍വില്‍പ്പന നീട്ടിവെച്ചു. മൂന്ന് ദിവസത്തേക്കാണ് നീട്ടിവെച്ചത്. നിലവില്‍ വിറ്റുപോയ ഫോണുകള്‍ പൂര്‍ണമായി തിരിച്ചുവാങ്ങുന്നതിനാണ് ഒക്ടോബര്‍ ഒന്ന് വരെ വില്‍പ്പന നീട്ടിവെച്ചത്. കമ്പനിയുടെ 10 ആഗോള മാര്‍ക്കറ്റുകളില്‍ നിന്ന് നോട്ട് 7 ഫോണുകള്‍ എത്രയും വേഗം തിരിച്ചുവിളിച്ച് പുതിയ ഫോണുകള്‍ ഇറക്കാനുളള പദ്ധതി ഈ മാസം രണ്ടിനാണ് സാംസങ്ങ് പ്രഖ്യാപിച്ചത്. ബാറ്ററി തകരാറിനെത്തുടര്‍ന്ന് ആഗോളതലത്തില്‍ പല ഉപയോക്താക്കളുടേയും ഫോണ്‍ പൊട്ടിത്തെറിച്ച് അപകടങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണിത്.

വിപണിയിലുള്ള ഫോണുകള്‍ വേഗത്തില്‍ തിരികെയെടുത്ത ശേഷം പുതിയ ഫോണുകളുടെ വില്‍പ്പന നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെങ്കിലും സാംസങ്ങിനോട് സമീപകാലത്ത് ഉപയോക്താക്കളിലുണ്ടായ താല്‍പര്യക്കുറവ് കമ്പനി വൃത്തങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ഈ മാസം 19ന് ആരംഭിച്ച ഫോണ്‍ തിരിച്ചുവിളിക്കലിന്റെ ഭാഗമായി ഇതുവരെ 200,000 ഉപയോക്താക്കളാണ് തങ്ങളുടെ നോട്ട് 7 തിരികെയേല്‍പ്പിച്ചത്. എന്നാല്‍ ഇത് ഫോണ്‍ വാങ്ങിയവരുടെ പകുതി മാത്രമേ വരുന്നുള്ളുവെന്ന് സാംസങ്ങ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുനര്‍വില്‍പ്പന നീട്ടിവെച്ചത്.

ഫോണുകള്‍ തിരികെയുടുക്കുന്നത് ഏറെക്കുറെ വിജയിച്ച ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഉടന്‍ പുനര്‍വില്‍പ്പന നടത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. എന്നാല്‍ ഈ രാജ്യങ്ങളില്‍ പുനര്‍വില്‍പ്പന എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ കമ്പനിക്ക് ആശങ്കയുണ്ട്്. നോട്ട് 7 പുറത്തിറക്കിയയുടന്‍ ഉണ്ടായ തകരാറിനെത്തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ വിമാനങ്ങളിലും ഫോണ്‍ നിരോധിച്ചിരുന്നു