ഫോട്ടോകൾ ഷെയർ ചെയ്യാൻ ഇനി മൈക്രോസോഫ്റ്റിന്റെ ക്‌സിം

ഫോട്ടോകൾ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുകയെന്നത് മിക്കവരുടെയും ശീലമാണ്. ബ്ലൂടൂത്ത് വഴിയോ മറ്റേതെങ്കിലും രീതിയിലോ ഫോട്ടോകൾ അയക്കുകയാണ് പലപ്പോഴും ചെയ്യാറ്. എന്നാൽ ഒരാളുടെ ഫോണിലുള്ള ചിത്രങ്ങൾ മറ്റൊരാൾക്ക് അയക്കാതെ തന്നെ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഒരു ആപ്പ്. ഇതിനായി മൈക്രോസോഫ്റ്റ് ക്സിം എന്ന ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇതിലൂടെ ഇനി മുതൽ എളുപ്പത്തിലും സുരക്ഷിതമായും ഫോട്ടോകൾ ഷെയർ ചെയ്യാം.
 | 
ഫോട്ടോകൾ ഷെയർ ചെയ്യാൻ ഇനി മൈക്രോസോഫ്റ്റിന്റെ ക്‌സിം

ഫോട്ടോകൾ സുഹൃത്തുക്കളുമായി ഷെയർ ചെയ്യുകയെന്നത് മിക്കവരുടെയും ശീലമാണ്. ബ്ലൂടൂത്ത് വഴിയോ മറ്റേതെങ്കിലും രീതിയിലോ ഫോട്ടോകൾ അയക്കുകയാണ് പലപ്പോഴും ചെയ്യാറ്. എന്നാൽ ഒരാളുടെ ഫോണിലുള്ള ചിത്രങ്ങൾ മറ്റൊരാൾക്ക് അയക്കാതെ തന്നെ കാണാനുള്ള സൗകര്യമൊരുക്കുകയാണ് മൈക്രോസോഫ്റ്റിന്റെ പുതിയ ഒരു ആപ്പ്. ഇതിനായി മൈക്രോസോഫ്റ്റ് ക്‌സിം എന്ന ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇതിലൂടെ ഇനി മുതൽ എളുപ്പത്തിലും സുരക്ഷിതമായും ഫോട്ടോകൾ ഷെയർ ചെയ്യാം.

ഏതൊക്കെ ഫോട്ടോകളാണ് ഷെയർ ചെയ്യേണ്ടതെന്ന് യൂസർക്ക് നിശ്ചയിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ഫോട്ടോകൾ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ മറ്റുള്ളവരുടെ ഫോണിൽ കാണാൻ സാധിക്കുകയുമില്ല. ഫോൺ സുഹൃത്തുക്കൾക്ക് കൈമാറാതെ അവരവരുടെ ഇടത്തുനിന്ന് കൊണ്ട് അതാത് ഫോണുകളിൽ ഷെയർ ചെയ്യപ്പെട്ട ഫോട്ടോകൾ കാണാൻ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കുന്നുവെന്ന് ചുരുക്കം. ഇത്തരത്തിൽ  ക്യാമറ റോൾ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ഡ്രോപ്പ്‌ബോക്‌സ്, അല്ലെങ്കിൽ ഏതെങ്കിലും ഡ്രൈവ് തുടങ്ങിയ എല്ലാ ഫോൾഡറുകളിൽ നിന്നുമുള്ള ഫോട്ടോകളും ക്‌സിമ്മിലൂടെ മറ്റുള്ളവരെ കാണിക്കാനാവും.

വിൻഡോസ്, ഐ.ഒ.എസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളിൽ ആപ്പ് സൗജന്യമായി ലഭ്യമാണ്. കാനഡയിലെയും യുഎസിലും മാത്രമാണ് ഇപ്പോൾ ഇത് ലഭ്യമായിട്ടുണ്ട്. മറ്റുളള രാജ്യങ്ങളിലും വൈകാതെ ലഭ്യമാക്കുമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നതിന്റെ വീഡിയോ താഴെ കാണാം.