വരുന്നു ലോകത്തെ ഏറ്റവും ശേഷിയുള്ള പെന്‍ഡ്രൈവ്; രണ്ട് ടെറാ ബൈറ്റ് ശേഷിയുള്ള പെന്‍ഡ്രൈവ് അവതരിപ്പിച്ച് കിംഗ്സ്റ്റണ്‍

ലോകത്തെ ഏറ്റവും ശേഷി കൂടിയ പെന്ഡ്രൈവ് അവതരിപ്പിച്ച് കിംഗ്സ്റ്റണ്. 2 ടിബി വരെ ശേഷിയുള്ള ഫ്ളാഷ് ഡ്രൈവ് ആണ് അവതരിപ്പിച്ചത്. ഡേറ്റാട്രാവലര് അള്ട്ടിമേറ്റ് ജിറ്റി എന്ന പേരില് അവതരിപ്പിച്ച ഇവയില് 160ലേറെ എച്ച്ഡി സിനിമകള് സൂക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
 | 

വരുന്നു ലോകത്തെ ഏറ്റവും ശേഷിയുള്ള പെന്‍ഡ്രൈവ്; രണ്ട് ടെറാ ബൈറ്റ് ശേഷിയുള്ള പെന്‍ഡ്രൈവ് അവതരിപ്പിച്ച് കിംഗ്സ്റ്റണ്‍

ലാസ് വേഗാസ്: ലോകത്തെ ഏറ്റവും ശേഷി കൂടിയ പെന്‍ഡ്രൈവ് അവതരിപ്പിച്ച് കിംഗ്സ്റ്റണ്‍. 2 ടിബി വരെ ശേഷിയുള്ള ഫ്‌ളാഷ് ഡ്രൈവ് ആണ് അവതരിപ്പിച്ചത്. ഡേറ്റാട്രാവലര്‍ അള്‍ട്ടിമേറ്റ് ജിറ്റി എന്ന പേരില്‍ അവതരിപ്പിച്ച ഇവയില്‍ 160ലേറെ എച്ച്ഡി സിനിമകള്‍ സൂക്ഷിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

കിംഗ്സ്റ്റണ്‍ മുമ്പ് പുറത്തിറക്കിയ ഒരു ടെറാബൈറ്റ് ഫ്‌ളാഷ് ഡ്രൈവായ ഡേറ്റാട്രാവലര്‍ ഹൈപ്പര്‍ എക്‌സ് പ്രിഡേറ്റര്‍ ആമസോണില്‍ 2730 ഡോളറിനാണ് ലഭിക്കുന്നത്. പുതിയ മോഡലിന്റെ വില എത്രായാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഒരു ടിബിയിലും പുതിയ ഡ്രൈവ് ലഭിക്കും. ഫെബ്രുവരി മുതല്‍ ഇത് വിപണിയിലെത്തുമെന്നാണ് വിവരം.