‘കുഞ്ഞ് ‘ തലച്ചോറിന്റെ വളർച്ചക്ക് ഗർഭകാലവ്യായാമം ശീലമാക്കൂ

കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചക്ക് ഗർഭകാലവ്യായാമം വളരെ ഉത്തമമാണ്. ഗർഭിണികളുടെ വ്യായാമം ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിനെ ഉദ്ദീപിപ്പിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. കുട്ടികളുടെ തലച്ചോറിന്റെ വളർച്ചക്കും ഓർമശക്തിക്കും അമ്മമാരുടെ വ്യായാമം ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. കാനഡയിലെ മോണ്ട്രിയൽ സർവ്വ കലാശാലയിലെ ഗവേഷകരാണ് ഇതു കണ്ടെത്തിയത്.
 | 

വ്യായാമം ചെയ്യുന്ന അമ്മമാരുടെ ശരീരത്തിൽ പ്രത്യേകതരം രാസപദാർത്ഥങ്ങൾ ഉത്പ്പാദിപ്പിക്കപ്പെും. ഇത് കുഞ്ഞിന്റെ മസ്തിഷ്‌ക വികാസത്തിന് ഗുണകരമാണ്. ഗവേഷണത്തിന്റെ ഭാഗമായി തെരെഞ്ഞെടുത്ത ഗർഭിണികളെ മൂന്നു മാസം ഇടവിട്ട് പരിശോധിച്ചു. എത്ര സമയം വ്യായാമം ചെയ്യുന്നു എന്നാണ് പ്രധാനമായും പരിശോധിച്ചത്. പ്രസവത്തിന് ശേഷം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവർത്തനവും ശാസ്ത്രീയമായി പരിശോധിച്ചു. വ്യായാമം ചെയ്യുന്ന സത്രീകൾക്കുണ്ടായ കുഞ്ഞുങ്ങളുടെ മസ്തിഷ്‌കം കൂടുതൽ പ്രവർത്തനക്ഷമമാണെന്ന് പരീക്ഷണത്തിൽ തെളിഞ്ഞതായും ഗവേഷകർ പറയുന്നു.