കൺതടങ്ങളിലെ കറുപ്പകറ്റാം

കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. മറ്റൊന്ന് സമീകൃത ആഹാരമാണ്. പഴങ്ങൾ, പച്ചക്കറികൾ, തൈര്, ധാന്യങ്ങൾ, പാൽ, പനീർ, പയർ വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 20 മിനിട്ടെങ്കിലും ധ്യാനം ചെയ്യുന്നതും, മനസ്സിന് കുളിർമ്മ നൽകുന്ന സംഗീതം ആസ്വദിക്കുന്നതും നല്ലതാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്ന ക്രീമുകൾ ഉപയോഗിക്കുക.
 | 

കൺതടങ്ങളിലെ കറുപ്പകറ്റാം

കൺതടങ്ങളിലെ കറുപ്പ് അകറ്റാൻ ദിവസവും ചുരുങ്ങിയത് ഏഴു മണിക്കൂറെങ്കിലും ഉറങ്ങണം. മറ്റൊന്ന് സമീകൃത ആഹാരമാണ്. പഴങ്ങൾ, പച്ചക്കറികൾ, തൈര്, ധാന്യങ്ങൾ, പാൽ, പനീർ, പയർ വർഗങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 20 മിനിട്ടെങ്കിലും ധ്യാനം ചെയ്യുന്നതും, മനസ്സിന് കുളിർമ്മ നൽകുന്ന സംഗീതം ആസ്വദിക്കുന്നതും നല്ലതാണ്. കണ്ണിനു ചുറ്റുമുള്ള കറുപ്പ് അകറ്റാൻ സഹായിക്കുന്ന ക്രീമുകൾ ഉപയോഗിക്കുക. ബദാം ഉള്ള ക്രീമുകൾ ചർമ്മത്തിന്റെ നിറം കാത്തു സൂക്ഷിക്കുന്നതിനും ഉത്തമമാണ്. കണ്ണിനു ചുറ്റും ഫേസ് പായ്ക്കുകൾ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

ഇതാ ചില പൊടികൈകൾ
1. കണ്ണുകൾ ആദ്യം ചൂട് വെള്ളത്തിലും, പിന്നീട് തണുത്ത വെള്ളത്തിലും കഴുകുക. ക്ഷീണം അകറ്റാനും കണ്ണുകൾ വൃത്തിയാകാനും ഇത് വളരെ സഹായകമാണ്.
2. വെള്ളരിക്കയുടെ നീര് കണ്ണുകൾക്ക് ചുറ്റും പുരട്ടി 15 മിനിട്ടുകൾക്ക് ശേഷം കഴുകി കളയുക.
3. തക്കാളി നീര് പുരട്ടിയതിനു ശേഷം 20 മിനിട്ട് കഴിഞ്ഞു കഴുകി കളയുക.
4. കൺപോളകൾക്ക് മുകളിൽ തണുത്ത വെള്ളത്തിലോ പാലിലോ മുക്കിയ പഞ്ഞി വെയ്ക്കുന്നത് നല്ലതാണ്.
5. ടീ ബാഗ് തണുപ്പിച്ച് കണ്ണിനടിയിൽ വയ്ക്കുന്നതു കറുപ്പും കരുവാളിപ്പും അകറ്റാൻ നല്ലത് തന്നെ.
6. ബദാം അരച്ചതും പാലും സമം ചേർത്ത മിശ്രിതം രാത്രി കിടക്കുന്നതിനു മുൻപ് കണ്ണുകൾക്ക് ചുറ്റും പുരട്ടുക. രാവിലെ തണുത്ത വെള്ളത്തിൽ കഴുകി കളയുക.
7. പുതിനയില ചതച്ചു നീരെടുത്ത് കണ്ണുകൾക്ക് ചുറ്റും പുരട്ടുന്നത് വളരെ നല്ലതാണ്.