തുമ്മൽ മാറാൻ നാട്ടുമരുന്നുകൾ

ഒരു ചെറിയ തുമ്മൽ വന്നാൽ പോലും ആശുപത്രിയിലേക്ക് ഓടുന്നവരാണ് മിക്കവരും. തുമ്മലിന് കാരങ്ങൾ പലതാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ മൂലം തുമ്മൽ ഉണ്ടാകാം. പൊടികൊണ്ടുണ്ടാക്കുന്ന അലർജിയും നിർത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്. തുമ്മൽ തുമ്മിത്തന്നെ തീരണമെന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇതിന് പ്രതിവിധിയായി പല മാർഗ്ഗങ്ങളും പഴമാക്കാർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അലോപ്പതി മരുന്നുകളുടെ സഹായമില്ലാതെ വീട്ടിലിരുന്ന് തന്നെ തുമ്മലിനെ നേരിടാം. ഇതാ ചില പോംവഴികൾ. 1. രക്തചന്ദനം, ചെറുനാരങ്ങ, പച്ചക്കർപ്പൂരം ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് തേച്ചു
 | 
തുമ്മൽ മാറാൻ നാട്ടുമരുന്നുകൾ

 

ഒരു ചെറിയ തുമ്മൽ വന്നാൽ പോലും ആശുപത്രിയിലേക്ക് ഓടുന്നവരാണ് മിക്കവരും. തുമ്മലിന് കാരങ്ങൾ പലതാണ്. കാലാവസ്ഥയിലെ വ്യതിയാനങ്ങൾ മൂലം തുമ്മൽ ഉണ്ടാകാം. പൊടികൊണ്ടുണ്ടാക്കുന്ന അലർജിയും നിർത്താതെ തുമ്മുന്നതിന് ഒരു പ്രധാന കാരണമാണ്. തുമ്മൽ തുമ്മിത്തന്നെ തീരണമെന്ന് ഒരു പഴഞ്ചൊല്ല് തന്നെയുണ്ട്. ഇതിന് പ്രതിവിധിയായി പല മാർഗ്ഗങ്ങളും പഴമാക്കാർ തന്നെ കണ്ടെത്തിയിട്ടുമുണ്ട്. അലോപ്പതി മരുന്നുകളുടെ സഹായമില്ലാതെ വീട്ടിലിരുന്ന് തന്നെ തുമ്മലിനെ നേരിടാം. ഇതാ ചില പോംവഴികൾ.

1. രക്തചന്ദനം, ചെറുനാരങ്ങ, പച്ചക്കർപ്പൂരം ഇവ വെളിച്ചെണ്ണയിൽ മൂപ്പിച്ച് തേച്ചു കുളിച്ചാൽ തുമ്മലും തൊണ്ടവേദനയും ശമിക്കും.

2. കുടവന്റെ ഇലയും കുരുമുളകും രണ്ടെണ്ണം വീതം ഒരുമിച്ച് ചവച്ചിറക്കുക.

3. വേപ്പെണ്ണ തലയിൽ തേച്ച് കുളിക്കുക.

4. വാതംകൊല്ലിയുടെ വേര് കഴുകിച്ചതച്ച് കിഴികെട്ടി പല പ്രാവശ്യം മൂക്കിൽ വലിക്കുന്നത് തുമ്മൽ മാറ്റും.

5. അതിരാവിലെ 3 കുടകന്റെ ഇലയും 3 കുരുമുളകും കൂടി ചവച്ചരച്ച് തിന്നുക. ഇത് 41 ദിവസം തുടരുക.

6. കയ്യൂണ്യത്തിന്റെ നീര് നസ്യം ചെയ്യുക.

7. തുമ്മൽ, തലവേദന എന്നിവയുടെ ശമനത്തിന് ഇരട്ടി മധുരം, പൂവൻ കുറന്തൽ എന്നിവ ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുക.