ടീനേജസിന്റെ ഹരമായി ഇറാനി

എന്താണീ ഇറാനി. പേരു കേട്ടാൽ ഇറാനിൽ നിന്നുള്ള എന്തെങ്കിലും വസ്തുവാണെന്ന് തോന്നുമെങ്കിലും വാസ്തവം അതല്ല. മുട്ടോളം എത്തുന്ന നീളൻ ഷർട്ടുകളാണ് ഇറാനി. ഇറാനി ടോപ്പുകൾക്ക് ഷർട്ടിനു പുറമേ ഒരു ബെൽറ്റും കാണും. ഫാഷൻ ലോകത്ത് പെൺകുട്ടികളുടെ ഹരമായി മാറിക്കഴിഞ്ഞു ഇത്.
 | 

പല മോഡലിലും ഇവ ഇറങ്ങുന്നുണ്ടെങ്കിലും ചെക്‌സിൽ വരുന്ന ഇറാനി മോഡൽ ഷർട്ടുകളാണ് യൂത്തിന് ഏറെ പ്രിയം. ഇതിൽ തന്നെ ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനുകൾക്കാണ് ആവശ്യക്കാർ ഏറെ.

ഇറാനി ഷർട്ടുകളുടെ കൂടെ കോട്ടൺ, ബനിയൻ എന്നീ മെറ്റീരിയലുകളിൽ ഇറങ്ങുന്ന വിവിധ നിറങ്ങളി ലുള്ള ലെഗ്ഗിങ്‌സാണ് ആളുകൾ കൂടുതലായി ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. ഇറാനി എന്താണെന്ന് ഇപ്പോൾ മനസിലായില്ലേ. ഇനി എത്രയും വേഗം ഒരു ഇറാനിയും ലെഗ്ഗിങ്‌സും വാങ്ങിക്കോളൂ. കോളേജിൽ നിങ്ങൾക്ക് ഷൈൻ ചെയ്യാമല്ലോ.