നഖത്തിന് മാറ്റു കൂട്ടാൻ പേപ്പർ നെയിൽ ആർട്ട്

നഖത്തിനെ മോടിപിടിപ്പിക്കാൻ പേപ്പർ നെയിൽ ആർട്ടാണ് ചെറുപ്പത്തിന്റെ ഹരം. കടലാസെന്നു കേട്ട് ആരും അത്ഭുതപ്പെടേണ്ട. ഹോളിവുഡിൽ പോലും പേപ്പർ നെയിൽ ആർട്ടിന് കടുത്ത ആരാധകരാണുള്ളത്. എല്ലാവരുമിപ്പോൾ കടലാസ് സൗന്ദര്യം ആസ്വദിക്കുകയാണ്. സിമ്പിൾ ആൻഡ് യൂണിക്ക് ആണിതിന്റെ പ്രത്യേകത. കടലാസിലുള്ള എന്തും നഖത്തിലേക്ക് പകർത്താം എന്ന പ്രത്യേകതയാണ് പേപ്പർ നെയിൽ ആർട്ടിന്റെ ആരാധകരുടെ എണ്ണം കൂട്ടുന്നത്. ദിനപത്രങ്ങളോ വാരികകളോ മാസികകളോ എന്തിന് നോട്ടുബുക്കിലെ എഴുത്തുകുത്തുകൾ വരെ പേപ്പർ നെയിൽ ആർട്ടിലൂടെ നഖത്തിൽ ഫോട്ടാസ്റ്റാറ്റായി പതിപ്പിക്കാം. കാർട്ടൂൺ കഥാപാത്രങ്ങളും ഈ വിധത്തിൽ നഖങ്ങളിലേക്ക് ചേക്കേറുന്നുണ്ട്. ബേസ് കോട്ട്, ഇളം നിറത്തിലുള്ള നെയിൽ പോളിഷ്, റബ്ബിംഗ് ആൽക്കഹോൾ, പിന്നെ കുറച്ച് പേപ്പർ കഷ്ണങ്ങളും ഉണ്ടെങ്കിൽ നെയ്ൽ ആർട്ട് റെഡി.
 | 

നഖത്തിൽ ബേസ് കോട്ട് പൂശലാണ് ആദ്യ പടി. തുടർന്ന് റബിംഗ് ആൽക്കഹോളിൽ പേപ്പർ കഷ്ണം അഞ്ച് സെക്കൻഡ് മുക്കിയിടണം. റബ്ബിംഗ് ആൽക്കഹോൾ നനഞ്ഞ പേപ്പർ കഷ്ണങ്ങൾ നഖത്തിന് മീതെ പതിപ്പിച്ച് പതിനഞ്ച് സെക്കൻഡോളം അമർത്തി പിടിക്കണം. ശേഷം കടലാസ് കഷ്ണങ്ങൾ എടുത്ത് മാറ്റുമ്പോൾ നഖത്തിൽ എഴുത്തുകുത്തുകൾ പതിഞ്ഞിട്ടുണ്ടാവും. ഇനി ഇളം നിറത്തിലുള്ള നെയിൽ പോളിഷ് നഖത്തിൽ പുരട്ടി കഴിയുന്നതിലൂടെ പേപ്പർ നെയിൽ ആർട്ട് പൂർണമാവും.