സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ

കഴിഞ്ഞ ദിവസം ഒബാമയോടൊപ്പം സുപ്രധാന ചർച്ചകളിൽ പങ്കെടുത്ത സമയത്ത് മോഡി ധരിച്ച വസ്ത്രത്തിൽ ഒരു സസ്പെൻസ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും പിടികിട്ടാത്ത ഒരു കാര്യം.
 | 
സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ

 

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഒബാമയോടൊപ്പം സുപ്രധാന ചർച്ചകളിൽ പങ്കെടുത്ത സമയത്ത് മോഡി ധരിച്ച വസ്ത്രത്തിൽ ഒരു സസ്‌പെൻസ് ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ആർക്കും പിടികിട്ടാത്ത ഒരു കാര്യം. ഒബാമയെ സ്വീകരിക്കാനെത്തിയപ്പോൾ മോഡി ധരിച്ചിരുന്ന ബന്ദ്ഗാല സ്യൂട്ടിൽ കാണുന്ന ഡിസൈൻ എന്ന് തോന്നിപ്പിക്കുന്ന വരകളിൽ സ്വന്തം പേരാണ് എഴുതിയിരുന്നത്.

നരേന്ദ്ര ദാമോദർദാസ് മോഡി എന്ന പേര് ആയിരം തവണയാണ് വസ്ത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നത്. വസ്ത്രധാരണത്തിൽ ശ്രദ്ധനേടുന്നതിൽ തൽപനായ മോഡി ഇതിലും വിജയിച്ചു. സംഗതി കണ്ടെത്തിയ ഫോട്ടോഗ്രാഫർമാർ സ്യൂട്ടിന്റെ എഴുത്ത് സൂം ചെയ്ത് വാർത്തയിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു.

സാരികളിലും മറ്റും ഇത്തരം എഴുത്തുകളുമായി പ്രത്യക്ഷപ്പെട്ട് പല പ്രമുഖരും മുൻപ് വാർത്തകളിൽ ഇടം നേടിയിട്ടുണ്ടെങ്കിലും സ്യൂട്ടിൽ ആയിരം തവണ പേര് തുന്നി ചേർക്കപ്പെട്ട് ഒരു ദേശീയ നേതാവ് വാർത്തകളിൽ നിറഞ്ഞതായി അറിവില്ല. മുൻ ഈജിപ്ഷ്യൻ പ്രസിഡന്റ് ഹോസ്‌നി മുബാറക് ഇത് ആദ്യമേ പരീക്ഷിച്ചിട്ടുണ്ട്. ഇത് കോപ്പിയടിച്ചാണ് മോഡി സ്യൂട്ട് തുന്നിയതെന്നും ട്വിറ്ററിൽ ചില വിരുതർ കമന്റ് ചെയ്യുന്നു.

എന്തായാലും മോഡിയുടെ സ്യൂട്ട് സാക്ഷാൽ ഒബാമയെയും ഞെട്ടിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ കടും നീല നിറത്തിലുള്ള പിൻ സ്‌ട്രൈപ് സ്യൂട്ട് സോഷ്യൽ മീഡിയയിലും പ്രചരിക്കുകയാണ്. എന്നാൽ ഇത് ആരാണ് ഡിസൈൻ ചെയ്തതെന്ന് ഇനിയും വ്യക്തമല്ല.

ചിത്രങ്ങൾ കാണാം.

സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ സ്വന്തം പേരെഴുതിയ സ്യൂട്ടിൽ മോഡി; ചിത്രം വൈറൽ